Header 1 vadesheri (working)

കുന്നത്ത്നാട് യൂത്ത് കോൺഗ്രസ് ഓഫീസ് ഡിവൈഎഫ്ഐഅടിച്ചു തകർത്തു.

Above Post Pazhidam (working)

കൊച്ചി: കുന്നത്ത് നാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കുന്നത്ത്നാട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. പതിനഞ്ചോളം പേരടങ്ങന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

First Paragraph Rugmini Regency (working)

അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ കസ്റ്റഡിയിലെടുത്ത 26 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അറസ്റ്റിലായവർക്ക് ജാമ്യം നൽകിയതോടെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു.

അതേസമയം, കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ്ജൻ്റേഴ്സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജൻ്റേഴ്സ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് നീക്കം ചെയ്തു.

Second Paragraph  Amabdi Hadicrafts (working)