Header 1 vadesheri (working)

ഗുരുവായൂരിൽ തത്വകലശാഭിഷേകം ബുധനാഴ്ച, ക്ഷേത്രത്തിൽ ഉച്ചവരെ ദർശന നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള തത്വകലശാഭിഷേകം ബുധനാഴ്ച നടക്കും . പഞ്ചഭൂതഗണങ്ങളുൾപ്പെടെയുള്ള 25 പ്രകൃതി തത്വങ്ങളെ കലശത്തിലേയ്ക്ക് ആവാഹിച്ച ശേഷമാകും അഭിഷേകം. ഹോമ സംബാതം കലശത്തോടുകൂടിയെടുത്ത് ഭഗവാന് അഭിഷേകം ചെയ്യുന്ന മഹത്തരമായ ചടങ്ങ് വർഷത്തിലൊരിക്കൽ മാത്രമാണ് നിർവ്വഹിക്കുക .

First Paragraph Rugmini Regency (working)

തത്വകലശാഭിഷേകത്തിന് മുമ്പുള്ള എല്ലാ കലശപൂജകളും വടക്കും തെക്കുമുള്ള വാതിൽ മാടത്തിൽ നിർവ്വഹിച്ചു.നമസ്‌ക്കാര മണ്ഡപത്തിൽ പ്രത്യേക ഹോമകുണ്ഡമുണ്ടാക്കി കിഴക്കോട്ടു തിരിഞ്ഞിരുന്നാണ് പന്തീരടീ പൂജക്ക് ശേഷം തത്വ കലശപൂജ നിർവ്വഹിക്കുക ‘ വ്യാഴാഴ്ച നടക്കുന്ന സഹസ്ര കലശാഭിഷേകത്തിന് ശഷം ബ്രഹ്മകലശാഭിഷേകത്തോടെ കലശപൂജകൾക്ക് സമാപനമാകും.

കലശ ചടങ്ങുകൾക്കുള്ള 26 സ്വർണ കുംഭങ്ങളും 985 വെള്ളി കുംഭങ്ങളും അടക്കം 1001 കലശ കുംഭങ്ങൾ ക്ഷേത്രം കൂത്തമ്പലത്തിൽ ആലവട്ടം ,വെഞ്ചാമരം തുടങ്ങിയ കൊണ്ട് പ്രത്യേകം അലങ്കരിച്ച വേദിയിൽ പത്മമിട്ട് കമഴ്ത്തി വെച്ചു .കലശ ചടങ്ങുകൾ നടക്കുന്നതിനാൽ രാവിലെ 4.30 മുതൽ ഉച്ചക്ക് 11 വരെ നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. രാത്രി തൃപ്പുകക്ക് ശേഷം അനുജ്ഞ ചടങ്ങ് ( ക്ഷേത്രം തന്ത്രിയും ഊരാളനും മറ്റു പരിചാരകരും ദേവസ്വം അധികൃതരും പങ്കെടുക്കുന്ന പ്രാർത്ഥന ) നടക്കും

Second Paragraph  Amabdi Hadicrafts (working)