ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിൽ ശീതീകരണ സംവിധാനമായി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം ഇന്ന് നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ക്ഷേത്രം നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. കെ.പി.എം പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഉപയോഗിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാൾ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട്,
സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ‘ ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, സ്പോൺസർ & എഞ്ചിനിയർ സംഘത്തിലെ
ശേഖരൻ. . മുരുകാനന്ത്, രത്നസ്വാമി ,മോഹനൻ ,നന്ദകുമാർ ,മോഹനസുന്ദരൻ , സന്ദീപ് വിരമിച്ച ഡി എ മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു