കരുണയുടെ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന്
ഗുരുവായൂർ : കരുണ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന് ഗുരുവായൂർ ടൌൺ ഹാളിൽ നടക്കുമെന്ന് കരുണ ചെയർ കെ ബി സുരേഷ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 7 ജോഡി യുവതി യുവാക്കളുടെ വിവാഹമാണ് ഞായറാഴ്ച നടക്കുന്നത് .സ്വർണ താലി ,സ്വർണ മാല, വധൂവരന്മാരുടെ സ്വർണ മോതിരങ്ങൾ , വസ്ത്രങ്ങൾ , ബന്ധു ജനങ്ങൾ അടക്കമുള്ള ആയിരത്തി അഞ്ഞൂറോളം പേർക്ക് സദ്യയും നൽകും .ഞായറാഴ്ച രാവിലെ 10 നും 11 ഇടയിലുള്ള മുഹൂർത്തത്തിൽ ആണ് വിവാഹം നടക്കുക .ഓരോരുത്തർക്കും അവരവരുടെ മതാചാര പ്രകാരം വിവാഹം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .
കരുണ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ വൈവാഹിക സംഗമത്തിൽ നിന്നാണ് വധൂവരന്മാരെ കണ്ടെത്തിയത് . കരുണ നടത്തിയ വൈവാഹിക സംഗമത്തിലൂടെ ഇതു വരെ 338 വിവാഹങ്ങൾ നടന്നു .വാർത്ത സമ്മേളനത്തിൽ രവി ചങ്കത്ത് , ഫാരിദ ഹംസ , വേണു പ്രാരാത്ത് ,ശ്രീനിവാസൻ ചുള്ളി പറമ്പിൽ ,വിശ്വനാഥൻ അയിനിപ്പുള്ളി തുടങ്ങിയവർ പങ്കെടുത്തു .