കെ കേളപ്പനെ തമസ്കരിച്ച ഗുരുവായൂർ നഗരസഭ പ്രായശ്ചിത്തമായി കവാടത്തിനു പേരിട്ടു .
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ സമര നായകനായ കെ കേളപ്പന് ഗുരുവായൂരിൽ സ്‌മാരകം ഉയരുന്നു .സമരത്തിലെ വളണ്ടിയർ ക്യാപ്റ്റൻ മാത്രമായിരുന്ന എ കെ ജി യുടെ പേരിൽ കവാടം നിർമിച്ചപ്പോഴും യഥാർത്ഥ സമര നായകനെ നഗര സഭ അധികൃതർ തമസ്കരിക്കുകയായിരുന്നു ഇത് വരെ .ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തെ തുടർന്ന് . ക്ഷേത്രപ്രവേശന സത്യാഗ്രഹഅനുസ്‌മരണങ്ങൾ വീണ്ടും തുടങ്ങാൻ ഇടതു മുന്നണി നിർദേശം വെച്ചിരുന്നു .എന്നാൽ ഒരു പടി കൂടി മുന്നിൽ കടന്ന് ഗുരുവായൂർ നഗര സഭ കിഴക്കേ നടയിൽ നിർമിച്ച സ്റ്റേജിന് സത്യഗ്രഹ സ്മാരകമെന്നും . തെക്കേ കവാടത്തിന് കേളപ്പന്റെ പേരിടാനും നിശ്ചയിക്കുകയായിരുന്നു .
ഇതിനിടയിൽ നാരായണീയം നാനൂറാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തിന് ഗുരുവായൂരിൽ എത്തിയ രാജീവ് ഗാന്ധി പ്രസംഗിച്ച സ്റ്റേജ് പൊളിച്ചാണ് പുതിയ സ്റ്റേജ് നിർമിച്ചതെന്നും ,നാരായണീയത്തിന്റെ സ്‌മരണ നിലനിറുത്താൻ സ്റ്റേജിന് രാജീവ് ഗാന്ധിയുടെ പേരിടണമെന്നും കൗൺസിൽ യോഗത്തിൽ ഒരു വിഭാഗം കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി പ്രതിപക്ഷത്തെ ആന്റോതോമസ്, എ.ടി. ഹംസ എന്നിവരുടെ നേതൃത്വത്തില്‍ നടുതളത്തിലിറങ്ങി ബഹളംവെച്ചു. വേദിക്ക് രാജീവ് ഗാന്ധിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് പ്രതിപക്ഷ നേതാവിനെ അനുകൂലിക്കുന്ന വിഭാഗം അനുമതി തേടിയിരുന്നു. എന്നാല്‍ കൗണ്‍സില്‍ ബഹളത്തില്‍ കലാശിച്ചതോടെ പ്രമേയങ്ങള്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ ബഹളത്തിനിടെ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകമെന്നും, കവാടത്തിന് കെ. കേളപ്പന്‍ സ്മാരക കവാടമെന്നും പേരിടാന്‍ ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിക്കുകയും, കൗണ്‍സില്‍ ബഹളത്തില്‍ കലാശിച്ചതോടെ ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി കൗണ്‍സില്‍ പിരിച്ചുവിടുകയും ചെയ്തു. ഈ മാസം എട്ടിന് വേദിയുടേയും, കവാടത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഗുരുവായൂരിലെ പ്രതിപക്ഷ മായ കോൺഗ്രസ് രണ്ടു ചേരിയായി നിന്ന് പോരടിക്കുന്നത് ഭരണ പക്ഷത്തിന് ഏറെ ആശ്വാസമാണ് നൽകുന്നത്