Above Pot

ഗുരുവായൂരിലെ ആധുനിക രീതിയിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1. 67 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം സി എൻ ജയദേവൻ എം പി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത വഹിച്ചു ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ ദേവൻ , എം രതി , നിർമ്മല കേരളൻ , കെ വി വിവിധ് , മുൻ ചെയർമാൻ ടി ടി ശിവദാസ് , കൗൺസിലർമാരായ എ പി ബാബു , സുരേഷ് വാര്യർ , സുനിത അരവിന്ദൻ , രതി ജനാർദ്ദനൻ , ഹബീബ് നാറാണത്ത് , അഭിലാഷ് വി ചന്ദ്രൻ , മീന പ്രമോദ് , ബിന്ദു അജിത് കുമാർ ,ടി കെ സ്വരാജ് , പി കെ ഷാഹിന , ബഷീർ പൂക്കോട് , ടി കെ വിനോദ് കുമാർ ജി എച്ച് എസ് പ്രിൻസിപ്പാൾ വി എസ് ബീന , ഹെഡ്മിസ്ട്രസ്സ് കെ സി ഉഷ , പി ടി എ പ്രസിഡന്റ് ജ്യോതിശങ്കർ എന്നിവർ സംസാരിച്ചു .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് സ്വാഗതവും നഗരസഭ സെക്രട്ടറി വി പി ഷിബു നന്ദിയും പറഞ്ഞു . ഗ്യാലറി , സ്റ്റേജ് , ഡ്രസ്സിംങ് റൂം , ടോയ്ലറ്റ് ബ്ലോക്ക് , മൾട്ടി പർപ്പസ് ജിം എന്നിവയും അനുബന്ധമായി നിർമ്മിക്കും . ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ഗ്രൗണ്ടിന്റെ നിർമ്മാണ ചുമതല .

First Paragraph  728-90