Header 1 vadesheri (working)

ഗുരുവായൂർ, ചാവക്കാട് മേഖലകളിൽ എക്സൈസും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റും പരിശോധന നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ, ചാവക്കാട് മേഖലകളിൽ എക്സൈസും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റും പരിശോധന നടത്തി . ലൈസൻസില്ലാതെ വിൽപ്പന നടത്തിയ ഭക്ഷ്യവസ്തുക്കളും പഴകിയ പാലും അച്ചാറും പിടികൂടി. സ്കൂൾ പരിസരങ്ങളിലെ കടകളിൽ വിവിധ തരം ലഹരി മിഠായികൾ വിൽപ്പന നടത്തുന്നതായി തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

First Paragraph Rugmini Regency (working)

new consultancy

ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബു, ഫുഡ് സേഫ്റ്റി ഗുരുവായൂർ സർക്കിൾ ഓഫീസർ രാജീവ് സൈമൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയ്സൺ പി ദേവസി, പി.വി രഞ്ജിത്ത് എന്നിവരായിരുന്നു പരിശോധന നടത്തിയത്. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത കടകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബു പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)

buy and sell new