Madhavam header
Above Pot

ഗുരുവായൂര്‍ നഗരത്തില്‍ സൗജന്യ വൈഫൈ ഒരുങ്ങി.

ഗുരുവായൂര്‍: പൊതു ജനങ്ങള്‍ക്കായി കേരള സര്‍ക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈഫൈ (K-Fi) പ്രൊജക്റ്റ് വഴി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍.ടി ഓഫീസ് എന്നിവിടങ്ങളിലായി രണ്ടു വീതം ഡിവൈസുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ ഗുരുവായൂര്‍ നഗരസഭയുടെ 100 മീറ്റര്‍ ചുറ്റളവില്‍ 10 mbps വേഗതയോട് കൂടിയ 1 ജി ബി ഡാറ്റാ പൊതുജനങ്ങള്‍ക്കു ദിവസവും സൗജന്യമായി ഉപയോഗിക്കാം. മൊബൈലില്‍ വൈഫൈ ഓണ്‍ ആക്കിയ ശേഷം K-Fi സെലക്ട് ചെയ്യുമ്പോള്‍ കാണിക്കുന്ന സ്‌ക്രീനില്‍ മൊബൈല്‍ നമ്പര്‍ കൊടുത്തു കണക്ട് കൊടുക്കുന്നതിലൂടെ വളരെ ലളിതമായി വൈഫൈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി അറിയിച്ചു.

Vadasheri Footer