ഏകാദശി : ഗുരുവായൂരിൽ പതിനായിരം പേർക്ക് ദർശനം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് പതിനായിരം പേർക്ക് ദർശനം . ദശമി , ഏകാദശി ദിവസങ്ങളായ 24 നും 25 നും 5000 പേർക്കുവീതം ദർശനം അനുവദിക്കും . 24 ന് ദശമി ദിവസം രാവിലെ 7 ന് തിരുവെങ്കിടം ക്ഷേത്രത്തിൽനിന്ന് രണ്ട് ഗജവീരൻമാരുടെ അകമ്പടിയോടുകൂടി ഗജരാജൻ കേശവന്റെ ഛായ ചിത്രത്തോടുകൂടിയ കോലം എഴുന്നള്ളിച്ച് ഗുരുവായൂർ കിഴക്കേനടവഴി ക്ഷേത്ര പ്രദിക്ഷണം ചെയ്ത് തെക്കെനടയിലെ ഗജരാജൻ കേശവൻ സ്മാരകത്തിന സമീപം വന്ന് പുഷ്പാർച്ചനയോടുകൂടി കേശവൻ അനുസ്മരണം നടത്തും . തുടർന്ന് രാവിലെ എട്ടിന് കിഴക്കെനടയിലെ മേൽപ്പത്തൂർ ഒാഡിറ്റോറിയത്തിൽ മംഗളവാദ്യത്തോടുകൂടി ചെമ്പെ പുരസ്കാര സമർപ്പണച്ചടങ്ങ് ആരംഭിയ്ക്കും . . ദേവസ്വം ചെയർമാൻ പുരസ്കാര സമർപ്പണം നിർവഹിക്കും .
തുടർന്ന് പുരസ്കാര ജേതാവ് മണ്ണൂർ രാജകുമാരനുണ്ണിയുടെ നേത്യത്വത്തിൽ 20 ൽ താഴെ സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും , ഏകാദശിദിവസം 25 ന് സംഗീതകച്ചേരിയും നടത്തും . 26 ന് ദ്വാദശി ദിവസം പുലർച്ചെ 4 മണിയ്ക്ക് ക്ഷേത്രം കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പണചടങ്ങ് ആരംഭിയ്ക്കും . ദേവസ്വം ചെയർമാൻ , ഭരണസമിതി അംഗങ്ങൾ , അഡ്മിനിസ്ട്രേറ്റർ , ശാന്തിയേറ്റ് നമ്പൂതിരിമാർ , മറ്റുകീഴ്ശാന്തിമാർ , കഴകക്കാർ തുടുങ്ങി ഏറ്റവും അവസാനം മേൽശാന്തിയുടെ സമർപ്പണത്തോടെ കുത്തമ്പലത്തിൽ അക്കിത്തിരിമാർക്ക് ദ്വാദശിപണസമർപ്പണം രാവിലെ 8.30 ന് അവസാനിയ്ക്കും .
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഭജനങ്ങളെ കൂത്തമ്പലത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നതല്ല . ദ്വാദശി പണം സമർപ്പിയ്ക്കാൻ ഭക്തജനങ്ങൾക്ക് തെക്കേവാതിൽ വഴി കൂത്തമ്പലത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കും . കൂത്തമ്പലത്തിന് മു ന്നിൽ വെക്കുന്ന ഓട്ടുരുളിയിൽ ദ്വാദശി പണം സമർപ്പിക്കാൻ സൗകര്യമുണ്ടാകും . കൊടി മരത്തിന് മുന്നിൽ നിന്ന് ദർശനം കഴിഞ്ഞു വരുന്ന ഭക്തർക്കും ഇവിടെ ദ്വാദശി പണം സമർപ്പിക്കാം രാവിലെ 830 വരെ ദ്വാദശി പണം സമർപ്പണം നടത്താൻ കഴിയുക