ഗുരുവായൂർ ഏകാദശി , പതിനായിരങ്ങൾ ഒഴുകിയെത്തും

Above Post Pazhidam (working)

ഗുരുവായൂര്‍: വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശിക്ക് ഭഗവാന്റെ അനുഗ്രഹവര്‍ഷമേറ്റുവാങ്ങാന്‍ ഏകാദശി വൃതംനോറ്റ് പതിനായിരങ്ങള്‍ തിങ്കളാഴ്ച ഗുരുപവനപുരിയിലേയ്ക്ക് ഒഴുകിയെത്തും. ഞായറാഴ്ച രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനത്തിനായി തുറക്കുന്ന ഭഗവാന്റെ തിരുനട, ചൊവ്വാഴ്ച്ച രാവിലെ 9 മണിവരെ (53 മണിക്കൂര്‍) തുറന്നിരുന്ന് ഭഗവാന്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയും. ഏകാദശി ദിവസം ക്ഷേത്രത്തില്‍ രാവിലെ കൊമ്പന്മാരായ ശ്രീധരനും, ചെന്താമരാക്ഷനും പറ്റാനകളായുള്ള വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക്, കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റും.

Poonthanam

Vasudev Inn

രാവിലെ ക്ഷേത്രത്തിലെ ശീവേലിയ്ക്കുശേഷം പല്ലശ്ശന മുരളീമാരാരും, കലാമണ്ഡലം ഹരിനാരായണനും നയിയ്ക്കുന്ന പഞ്ചവാദ്യത്തോടെയുള്ള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പില്‍, കൊമ്പന്മാരായ വിഷ്ണു, വിനായകന്‍, രവീകൃഷ്ണന്‍ എന്നിവര്‍ അണിനിരക്കും. മണ്‍മറഞ്ഞ ഗജരാജന്‍ അനുസ്മരണം ഞായറാഴ്ച രാവിലെ നടക്കും. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും രാവിലെ ഏഴിന്ആരംഭിയ്ക്കുന്ന ഗജഘോഷയാത്രയില്‍ ദേവസ്വം ആനതറവാട്ടിലെ പത്തോളം ഗജകേസരികള്‍ പങ്കെടുക്കും.

First Paragraph Jitesh panikar (working)

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍നിന്നും തുടങ്ങുന്ന ഗജഘോഷയാത്ര, പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി ആനയുട്ടിനുശേഷം, റെയില്‍വെ മേല്‍പ്പാലം, കിഴക്കേ നടവഴിവന്ന് ക്ഷേത്ര തീര്‍ത്ഥക്കുളം വലംവെച്ച് കേശവന്‍ അന്ത്യ വിശ്രമംകൊള്ളുന്ന ദേവസ്വം ശ്രീവത്സം അതിഥി മന്ദിരവളപ്പിലെത്തി പിന്‍മുറക്കാരന്‍ കൊമ്പന്‍ ഇന്ദ്രസെന്‍ കേശവന് ശ്രദ്ധാജ്ഞലി അര്‍പ്പിയ്ക്കും.

Rugmani 700-200

തുടര്‍ന്ന് ആനക്കോട്ടയിലുള്ളവര്‍ക്കും, ഗജഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും, വിശേഷാല്‍ ആനയൂട്ടും നടക്കും. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നടത്തിവരുന്ന സംഗീതോത്സവത്തിലെ പ്രധാന ഇനമായ പഞ്ചരത്‌ന കീര്‍ത്തനാലാപനം ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് നടക്കും. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ തെന്നിന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കും.

ഏകാദശി ദിനത്തിൽ രാത്രി ചെമ്പൈ വൈദ്യനാഥ ഭഗവതരുടെ ഇഷ്ടകീര്‍ത്തനമായ കരുണ ചെയ് വാനെന്തു താമസം കൃഷ്ണ എന്ന മംഗള ഗാനത്തോടെ 15 ദിവസം നീണ്ടുനിന്ന ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തിയാകും. ചൊവ്വാഴ്ച്ചത്തെ ദ്വാദശി ഊട്ടോടും, ബുധനാഴ്ച്ചത്തെ ത്രയോദശി ഊട്ടോടും കൂടെ ഈവര്‍ഷത്തെ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയാകും.

ഏകാദശിയോടനുബന്ധിച്ച് ഗരുവായൂർ ക്ഷേത്ര നഗരിയിലെ ട്രാഫിക് ക്രമീകരണങ്ങളുടെ ഭാഗമായി 30.11.2025 തിയതി വൈകി 05.00 മണി മുതൽ 02.12.2025 തിയതി കാലത്ത് 08.00 മണി വരെ ഗുരുവായൂർ ഇന്നർ റിങ്ങ് റോഡിലും ഔട്ടർ റിങ്ങ് റോഡിലും ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റ് എല്ലാ വാഹനങ്ങൾക്കും വൺവേ ബാധകമായിരിക്കും. ഗുരുവായൂരിൽ എത്തുന്ന എല്ലാ ഭക്തജനങ്ങളും പോലീസിൻ്റെ ട്രാഫിക് ക്രമീകരണങ്ങളുമായി സഹകരിയേണണ്ടതാണ്. വൺവേ തെറ്റിയ്ക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ടെംപിൾ എ സി പി പ്രേമാനന്ദ കൃഷ്ണൻ വിവരവും അറിയിച്ചു