Madhavam header
Above Pot

വൃത ശുദ്ധിയോടെ കണ്ണനെ കാണാൻ എത്തിയത് പതിനായിരങ്ങൾ

ഗുരുവായൂര്‍: വൃത ശുദ്ധിയോടെ ഏകാദശിനാളിൽ കണ്ണനെ തൊഴുത് സായൂജ്യം നേടാനായി ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ . ഇന്നലെ രാത്രി മുതല തന്നെ ഇടതടവില്ലാതെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക്എത്തി തുടങ്ങിയിരുന്നു . രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുള്ളെിപ്പിന് വലിയ കേശവൻ കോലമേറ്റി ,ഇന്ദ്രസൻ ദാമോദർദാസ് എന്നിവർ പറ്റാനകളായി . വൈക്കം ചന്ദ്രന്‍, നെല്ലുവായ് ശശി, തിച്ചൂര്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായിരുന്നു .

വ്രതമെടുത്ത് എത്തിയ ഭക്തര്‍ക്ക് ഗോതമ്പചോറ്, കാളന്‍, പുഴുക്ക്, അച്ചാര്‍, ഗോതമ്പുപായസം തുടങ്ങി വിഭവസമൃദ്ധിയോടേയുള്ള ഏകാദശി ഊട്ട്നൽകി . ക്ഷേത്രകുളത്തിന് പടിഞ്ഞാറുഭാഗത്തെ അലക്ഷ്മി ഹാളിനുപുറമെ, ക്ഷേത്രത്തിന് തെക്ക്ഭാഗത്ത് പ്രത്യേകം തയ്യാര്‍ ചെയ്ത പന്തലിലുമായി രണ്ടു മണി വരെ വരിയിൽ നിന്ന ഭക്തര്‍ക്ക് ഏകാദശി ഊട്ട് നല്‍കി ഇരുപത്തി അയ്യായിരത്തിലധികം പേർ ഏകാദശി ഊട്ടു കഴിച്ചു

Astrologer

വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷപൂര്‍വ്വം ആചരിക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ച ദിവസമാണ് ഗുരുവായൂര്‍ ഏകാദശിയെന്നാണ് വിശ്വാസം. കൂടാതെ ശ്രീഗുരുവായൂരപ്പന്‍റെ പ്രതിഷ്ഠ നടത്തിയതും, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം രചിച്ച് ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ചതും ഏകാദശി ദിവസമാണെന്ന് ആചരിച്ചും, വിശ്വസിച്ചും വരുന്നു.

ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണമാണ് നാളെ. ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാകണമെങ്കില്‍ ദ്വാദശിപ്പണം വെച്ച് നമസ്കരിക്കുക എന്ന ചടങ്ങ് അതിപ്രധാനമാണ്. രാവിലെ കുളിച്ച് ശുദ്ധിയായി ഗുരുവായൂരപ്പനെ തൊഴുതശേഷമാണ് ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിക്കുക. തുടര്‍ന്ന് ബുധനാഴ്ച്ച ത്രയോദശി ഊട്ടുമുണ്ടാകും. ശ്രീഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുവെന്ന സങ്കല്‍പത്തിലാണ്, ത്രയോദശി ഊട്ട് നല്‍കുന്നത്. ബുധനാഴ്ച്ച നടക്കുന്ന ത്രയോദശി ഊട്ടോടെ ഈ വര്‍ഷത്തെ ചരിത്ര പ്രസിദ്ധമായ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും.

Vadasheri Footer