Above Pot

ഗുരുവായൂർ ദേവസ്വം സ്ഥാപനത്തിൽ മൽസ്യ വിൽപന

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്ഥാപനത്തിൽ മൽസ്യ വിൽപന . ഇന്നർ റിങ് റോഡിൽ ദേവസ്വം ആശുപത്രിയിലാണ് മൽസ്യ വിതരണക്കാരൻ മൽസ്യം വിൽപന നടത്തിയത് . ക്ഷേത്ര പരിസരത്തും ഇന്നർ റിങ് റോഡിലും മൽസ്യ മാംസാദികൾ വിൽപന നടത്തുന്നതും പാചകം ചെയ്യുന്നതും ഹൈക്കോടതി നിരോധിച്ചിട്ടുണ്ട് . ഇത് ലംഘിച്ചാണ് മൽസ്യ വിൽപന നടത്തിയത് .

First Paragraph  728-90

Second Paragraph (saravana bhavan

മൽസ്യ വിൽപന ചോദ്യം ചെയ്ത ആളോട് താൻ ഓർഡർ അനുസരിച് മൽസ്യം നല്കാൻ വന്നതാണെന്ന് മൽസ്യ കച്ചവടക്കാരൻ പറയുന്നു ..ദേവസ്വം സ്ഥാപനത്തിലേക്ക് മൽസ്യം കൊണ്ടുവരാൻ ആവശ്യപ്പെട്ട ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് . ഈ റോഡുകൾ വഴി മൽസ്യ മാംസാദികൾ കൊണ്ട് പോകരുതെന്ന് പറയുന്ന ബോർഡുകൾ മുൻപ് വെച്ചിരുന്നു . ഹൈക്കോടതി ഉത്തരവിന്റെ നമ്പർ സഹിതമാണ് വലിയ ബോർഡുകൾ സ്ഥാപിച്ചിരുന്നത് . റോഡ് , കാന നിർമാണത്തിന് വേണ്ടി എടുത്തു മാറ്റിയ ബോർഡുകൾ സ്ഥാപിക്കാൻ ആരും പിന്നീട് തയ്യാറായില്ല .

അതെ സമയം മോട്ടോർ സൈക്കിൾ ക്ഷേത്ര നടയിലേക്ക് ഓടിച്ചു കയറ്റിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, അമൃത് പദ്ധതിയിൽ പണിത നടപ്പാത കാരണമാണ് സുരക്ഷാ വീഴ്ച സംഭവിച്ചത് എന്ന വാദം ഉയർത്തിയാണ് ഹൈക്കോടതിയിൽ നിന്നും ദേവസ്വം ഊരി പോന്നതത്രെ . സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറക്കുന്ന സമയത്ത് അതിനിടയിൽ കൂടിയാണ് ബൈക്ക് ഓടിച്ചു കടത്തിയത് എന്ന് സമീപത്തെ കച്ചവക്കാർ പറയുന്നു . നടപ്പാത വഴി ബൈക്ക് കടത്തി എന്ന നിലപാട് ആണ് ദേവസ്വം ഹൈക്കോടതിയിൽ എടുത്തത് . നടപ്പാതയിൽ ഗേറ്റ് സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശിച്ചു എന്നാണ് ദേവസ്വം അധികൃതർ നൽകുന്ന വിവരം