ഔദ്യോഗിക രഹസ്യം പുറത്തു വിട്ട ദേവസ്വത്തിലെ സിസ്റ്റം അനലിസ്റ്റിനെ പുറത്താക്കി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ഔദ്യോഗിക രഹസ്യം പുറത്തു വിട്ടതിനു സിസ്റ്റം അനലിസ്റ്റ് ആയി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരൻ കെ രഞ്ജിത്തിനെ ജോലിയിൽ നിന്നും പുറത്താക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു . ദേവസ്വം കമ്പ്യൂട്ടറിൽ സ്പൈ കാമറ ഇൻസ്റ്റാൾ ചെയ്തു ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ അപ്പപ്പോൾ പുറത്തേക്ക് ന ൽകിയിരുന്നതായി കമ്പ്യുട്ടർ കംപ്യൂട്ടർ എക്സ്പെർട്ട് കമ്മിറ്റി മെംപറായ മണികണ്ഠകുറുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു .ദേവസ്വം ഭരണസമിതി തീരുമാനങ്ങൾ, മുൻ അഡ്മിനിസ്ട്രേറ്റർ അടക്കമുള്ളവർക്കെതിരെ തയ്യാറാക്കിയ പരാതികൾ, ദേവസ്വം വെബ്സൈറ്റിനെതിരെ തയ്യാറാക്കിയ വ്യാജപരാതി, വ്യാജ വെബ്സൈറ്റ് സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിനെതിരെ പോലീസിൽ നൽകുവാനുള്ള പരാതി തുടങ്ങിയവ രഞ്ജിത്തിന്റെ കംപ്യൂട്ടറിലുണ്ടെന്നും കണ്ടെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors