Above Pot

ഗുരുവായൂർ ദേവസ്വത്തിലും സംവരണം നടപ്പാക്കാൻ ഭരണ സമിതി തീരുമാനം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ സംവരണം നടപ്പിലാക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളാണ് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് ബാധകമായിട്ടുള്ളത് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്താൻ ദേവസ്വം നേരത്തെ തീരുമാനിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിൽ പട്ടികജാതി / പട്ടികവർഗ്ഗം , സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവർക്ക് സർക്കാർ സർവ്വീസിൽ നൽകി വരുന്ന സംവരണ ആനുകൂല്യങ്ങൾ ഗുരുവായൂർ ദേവസ്വത്തിൽ നടപ്പിലാക്കാൻ ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി തീരുമാനിച്ചു .

നിലവിൽ ഗുരുവായൂർ ദേവസ്വത്തിൽ ദേവസ്വത്തിൽ പണി ആരംഭിച്ച് നിർമ്മാണം നടന്നുവരുന്നതും , അടുത്ത് 15 മാസങ്ങൾക്കുള്ളിൽ പൂർത്തികരിയ്ക്കാൻ ലക്ഷ്യമിടുന്നതുമായ വികസന പദ്ധതികളുടെ രൂപരേഖ ഭരണസമിതി അംഗികരിച്ചു . പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിയ്ക്കാനുള്ള കാര്യങ്ങൾ വിവിധ ഭരണ സമിതി അംഗങ്ങളെ ചുമതല പ്പെടുത്തതി യോഗത്തിൽ ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് കെ അജിത് ,കെ വി ഷാജി , ഇ പി ആർ വേശാല അഡ്മിനി സ്ട്രേറ്റർ ടി ബ്രിജാ കുമാരി എന്നിവർ പങ്കെടുത്തു