Header 1 vadesheri (working)

ഗുരുവായൂരിൽ ദേവസ്വം ക്വാർട്ടേഴ്‌സ് തകർന്നു, താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് തകർന്നു താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു . തെക്കേനടയിൽ പാഞ്ചജന്യം ഗസ്റ്റ് ഹൗസിന് പിറകിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ ഒന്നാണ് തകർന്നത് . മൂന്നു നില കെട്ടിടത്തിന്റെ താഴെ നിലയുടെ ചുമരുകൾ തകർന്നതോടെ കെട്ടിടം ഒന്നാകെ താഴേക്ക് ഇരുന്നു . വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം .താഴെത്തെ നിലയിൽ താമസക്കാർ ആരുമുണ്ടായിരുന്നില്ല. മുകൾ നിലയിൽ ക്ഷേത്രം കാവൽ ക്കാരുടെ രണ്ടു കുടുംബങ്ങൾ മാത്രമാണ് താമസിച്ചിരുന്നത് . ശബ്ദം കേട്ട് ഇവർ ഇറങ്ങിയോടി .കെട്ടിടം പിറകിലേക്ക് ചെരിഞ്ഞത് കാരണം കോണി വഴി ആളുകൾക്ക് രക്ഷപെടാൻ കഴിഞ്ഞു.

First Paragraph Rugmini Regency (working)

ഏകദേശം അര നൂറ്റാണ്ട് ഓളം പഴക്കമുള്ള കെട്ടിടങ്ങളാണ് എല്ലാം .പില്ലറുകൾ ഇല്ലാതെ വെട്ടു കല്ലിൽ ചെമ്മണ്ണിൽ പണിത കെട്ടിടങ്ങൾ ആണ് .എ ബി സി എന്നീ വിഭാഗങ്ങളിൽ ആയി 45 കെട്ടിടങ്ങൾ ആണ് ഇവിടെ ഉള്ളത് .അതിൽ സി 12 എന്ന കെട്ടിടമാണ് തകർന്നത് . കെട്ടിടം ഏതു നേരവും നിലം പൊത്താം എന്നുള്ളതിനാൽ സമീപത്തെ രണ്ടു കെട്ടിടങ്ങളിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിച്ച് ദേവസ്വത്തിന്റെ താമരയൂർ ക്വർട്ടേഴ്സിലേക്ക് മാറ്റി . കാലപ്പഴക്കം കാരണം പൊളിച്ചു പുതിയത് പണിയാൻ ദേവസ്വം ഭരണ സമിതി തീരുമാനം എടുത്തിട്ടുള്ളതാണ്.അതിനാൽ മെയിന്റനൻസ് നടത്താറില്ല . നിലവിലെ കെട്ടിടങ്ങൾ പൊളിക്കാൻ വില നിശ്ചയിക്കാൻ ദേവസ്വം കമ്മീഷണർക്ക് കത്ത് എഴുതി കാത്തിരിക്കുകയാണ് ദേവസ്വം .

Second Paragraph  Amabdi Hadicrafts (working)

ഒരു കെട്ടിടം തകർന്ന സഹചര്യത്തിൽ മറ്റു കെട്ടിടങ്ങളിലെ താമസവും സുരക്ഷി ത മല്ലാത്തത് കൊണ്ട് താമസക്കാർക്ക് നോട്ടീസ് നൽകി ഉടനെ ഒഴിപ്പിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു .ദേവസ്വം ചെയർമാൻ ഡോ: വിജയൻ , ഭരണ സമിതി അംഗങ്ങളായ അഡ്വ കെ വി മോഹനകൃഷ്ണന് ,മനോജ് , ഗുരുവായൂർ നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് , ഗുരുവായൂർ എ സി പി കെ ജി സുരേഷ് , സി ഐ പ്രേമാനന്ദ കൃഷ്ണൻ എന്നിവരും സ്ഥലത്ത് എത്തി സ്ഥിതി ഗതികൾ വിലയിരുത്തി . ദേവസ്വം ജീവനക്കാർ ഒറ്റക്കെട്ടായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും അവരുടെ വീട്ട് സാധനങ്ങളും മാറ്റാൻ മുന്നിൽ നിന്നു. കെ എസ ഇ ബി ഉദ്യോഗസ്ഥർ എത്തി തകർന്ന കെട്ടിടത്തിലെയും ,സമീപ കെട്ടിടങ്ങളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകട സാധ്യത ഒഴിവാക്കി