
ഗുരുവായൂർ ദേവസ്വം നിയമനത്തിൽ പ്രാദേശികകാർക്ക് സംവരണം വേണം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ അൻപത് ശതമാനം പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്നു നഗര സഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ആവശ്യപെട്ടു ഇത് സംബന്ധിച്ച് മുഖ്യ മന്ത്രി ദേവസ്വം വകുപ്പ് മന്ത്രി , കെ ഡി ആർ ബി ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഭരണ സമിതി അംഗങ്ങൾക്ക് പരാതി നൽകി

മറ്റു ദേവസ്വം ബോർഡുകളിൽ ഭരണ സമിതിയിലേക്കു പോലും അതാതു പ്രദേശങ്ങളിലുള്ളവർക്കേ അവസരം നൽകൂ എന്നത് നില നിൽക്കേ ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും ഐതിഹ്യങ്ങളും നേരിട്ടറിഞ്ഞ ജീവനക്കാർ ഉണ്ടാവുക എന്നത് കാര്യങ്ങൾ സുതാര്യമായി മുന്നോട്ടു കൊണ്ടുപോകുവാൻ നിയമനങ്ങളിൽ പ്രാദേശിക പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്.
ഇപ്പോൾ ഗുരുവായൂർ ദേവസ്വത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുള്ളതിൽ ഗവൺമെന്റ് നിയമഭേദഗതി വരുത്തണമെങ്കിൽ അതു ചെയ്ത് ഉത്തരവിറക്കേണ്ടതാണ്.

മുമ്പ് കെ ഡി ആർ ബി നടത്തിയ നിയമനങ്ങളിൽ ദൂരസ്ഥലങ്ങളിലുള്ളവർ നിയമനം ലഭിച്ച ശേഷം ജോലി വേണ്ടന്നു വച്ചു പോയ തു കൂടി പരിശോധിക്കുമ്പോൾ ഗുരുവായൂരും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകി നിയമനം നൽകുന്നതായിരിക്കും അഭികാമ്യം എന്നും കെ പി ഉദയൻ നൽകിയ പരാതിയിൽ പറഞ്ഞു