Post Header (woking) vadesheri

പോക്സോ , പ്രതിക്ക് 19വർഷം തടവും, രണ്ടര ലക്ഷം പിഴയും.

Above Post Pazhidam (working)

ചാവക്കാട്: ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 46-കാരന് 19 വര്‍ഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം അഞ്ചങ്ങാടി ചാലില്‍ ഹൈദരാലി(46) യെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനും പ്രതിയില്‍ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

2021 ഡിസംബറില്‍ അതിജീവിത രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രതിയുടെ വീട്ടില്‍ വച്ചും 2022 ജൂണ്‍ മാസത്തിനു ശേഷം മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതിജീവിതയുടെ വീട്ടിലെ മുറിയിലും ഹാളിലും വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പിന്നീട് ഒരു സ്ഥാപനത്തില്‍ താമസിച്ചു പഠിക്കാനായി അതിജീവിത പോവുകയും കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് അധ്യാപിക കാര്യങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവിനെയും പോലീസിലും വിവരമറിയിച്ചു.

First Paragraph Jitesh panikar (working)

ചാവക്കാട് എസ്‌ഐ സെസില്‍ ക്രിസ്റ്റ്യന്‍ രാജ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ ആദ്യാന്വേഷണം നടത്തി. എസ്എച്ച്ഒ വിപിന്‍ കെ. വേണുഗോപാല്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.