Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം, മന്ത്രി അടിയന്തിരമായി ഇടപെടണം: കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ ഗുരുവായൂർ ദേവസ്വത്തിൽ നിലനിൽക്കുന്ന വിഷയത്തിൽ ദേവസ്വം മന്ത്രി അടിയന്തിരമായി ഇടപെടണ മെന്നും , ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് രാജിവെക്കണമെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യ പ്പെട്ടു.ദേവസ്വം ഭരണസമിതിക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാൽ ചെയർമാൻ സ്ഥാനത്ത് തുടരാൻ ധാർമ്മികമായി അവകാശമില്ലെന്നും യോഗം വിലയുരുത്തി,

First Paragraph Rugmini Regency (working)

മാസങ്ങോളമായി തുടരുന്ന തർക്കം ദേവസ്വം ഭരണത്തിന് കളങ്കമായതായും.ജീവനക്കാർക്കുള്ള പ്രൊമോഷൻ പോലും നടപ്പില്ലാക്കാത്തത് ഒരിക്കലും ന്യായീകരിക്കുവാൻ പറ്റുന്നതുമല്ല, നിർണ്ണായകമായ ഫയലുകൾ തീരുമാനമാകതെ കെട്ടിക്കിടക്കുകയാണ്. ഭരണസമിതി ചേരുവാൻ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിച്ചേരുകയും. കൂട്ടുത്തരവാദിത്തവും, ഒപ്പം ചേർത്തി കൊണ്ടുപോകുന്നതിനുള്ള കഴിവും നഷ്ടപ്പെട്ട കെ.ബി.മോഹൻദാസിൻ്റെ നേത്യത്വത്തിലുള്ള ഭരണസമിതി എത്രയും വേഗം രാജി വെക്കുകയോ ഇല്ലെങ്കിൽ ദേവസ്വം മന്ത്രി ഇടപെട്ട് നടപടിക്ക് ശുപാർശ ചെയ്യണമെന്നും യോഗം അഭ്യർത്ഥിച്ചു,

Second Paragraph  Amabdi Hadicrafts (working)

കോവിഡ് മഹാമാരി പടരുന്നതിനാൽ ദേവസ്വം മെഡിക്കൽ സെൻ്റർ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രവും, വാക്സിനേഷൻ സെൻ്ററുമാക്കി മാറ്റുന്നതിനും ഭരണസമിതി തീരുമാനമെടുത്തിരുന്നു. ഇതും നടപ്പിൽ വന്നിട്ടില്ല, ഇത്തരം ഗൗരവമുള്ള കാര്യങ്ങൾ പോലും നടപ്പിലാക്കാത്തത് ഗുരുതരമായ വീഴ്ചയാണ്.ഇത് സംബന്ധിച്ച് സർക്കാരിലേക്ക് പരാതി നൽകുവാനും യോഗം തീരുമാനിച്ചു. ഗൂഗിൾമീറ്റിൽ നടന്ന യോഗത്തിൽ കോൺഗ്രസ്സ് പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷനായിരുന്നു.നേതാക്കളായ ആർ.രവികുമാർ, ടി.എസ്.അജിത്ത്, കെ.പി.ഉദയൻ.ബാലൻ വാറണാട്, അരവിന്ദൻപല്ലത്ത്, ശശി വാറണാട്, സി.എസ്.സൂരജ്,വി. കെ.സുജിത്ത്, ടി.എൻ.മുരളി, പി.കെ.രാജേഷ് ബാബു, ബാലക്യഷ്ണൻ മടപ്പാട്ടിൽ,ശിവൻ പാലിയത്ത്, എന്നിവർ സംസാരിച്ചു