Above Pot

ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥരുടെ ശീത സമരം , താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണാധികാരികളും മജിസ്റ്റീരിയൽ ജീവനക്കാരും തമ്മിലുള്ള ശീത സമരം കാരണം ദേവസ്വം ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് മാസം പകുതി ആകാറായിട്ടും ശമ്പളം ലഭിച്ചില്ലെന്ന് ആക്ഷേപം . ദേവസ്വം ഓഫീസിൽ ചില തസ്തികകൾ വെട്ടിച്ചുരുക്കി പുനർ വിന്യാസം നടത്തിയിരുന്നു ഇതാണ് മജിസ്റ്റീരിയയിൽ ജീവനക്കാരെ പ്രകോപിപ്പിച്ചത് . അകൗണ്ട് വിഭാഗത്തിൽ പത്ത് പേരുണ്ടായിരുന്നത് ഏഴാക്കുകയും പലരെയും സീറ്റ് മാറ്റുകയും ചെയ്തിരുന്നു . ഇതിനെതിരെ ദേവസ്വ ത്തിലെ ഭരണ പക്ഷ യൂണിയൻ ചെയർമാനെ ഘരാവോ ചെയ്‌തെങ്കിലും പരിഷ്കാരവുമായി ചെയർ മാൻ മുന്നോട്ട് പോകു കയായിരുന്നു .അതാണ് താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നതിലേക്ക് എത്തിച്ചതത്രെ . കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ദർശനത്തിനെത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ വയോധികയുടെ ബന്ധുക്കളോട് അപമര്യദയായി പെരുമാറിയെന്ന് പരാതി ഉണ്ടായ ഉദ്യോഗസ്ഥയെയാണ് ഇപ്പോൾ ശമ്പളം എഴുതുന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളത് . അവർ സീറ്റിൽ ഇല്ലാത്തതുകൊണ്ട് ശമ്പളം എഴുതാത്തതെന്ന് ബന്ധപ്പെട്ടവർ പറയുന്നു . കഴിഞ്ഞ ഭരണ സമിതി ഇവർക്കെതിരെ നടപടി എടുത്തപ്പോൾ അന്ന് ഇടതു യൂണിയൻ ഒറ്റക്കെട്ടായി അന്നത്തെ ഭരണസമിതി അംഗങ്ങളെ തടഞ്ഞു വെച്ച് തീരുമാനം മരവിപ്പിച്ചിരുന്നു . ഇപ്പോൾ ഇടതു പക്ഷ സർക്കാർ നിയമിച്ച ഭരണ സമിതിയുമായി കലഹിക്കുന്നുണ്ടെങ്കിലും ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങൾ മാറ്റി മറിക്കാൻ കഴിയാത്ത അവസ്ഥയിലായ ജീവനക്കാർ നിസഹ കരണത്തിലാണ് എന്നാണ് അറിയുന്നത് . അതാണ് ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചതത്രെ . ഉത്സവം കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജീവനക്കാർ ഇതേ നിസഹകരണം തുടർന്നാൽ ഉത്സവകാലം കുളമാകുമോ എന്നാണ് ഭക്തർ ആശങ്ക പ്പെടുന്നത്

First Paragraph  728-90