Above Pot

ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവറുടെ കുടുംബ ത്തിന് വീടൊരു ങ്ങുന്നു

ചാവക്കാട്: ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ അണ്ടത്താട് തങ്ങള്‍പടി സ്വദേശി ഷെരീഫിന്‍റെ കുടുംബ ത്തിന് വീടൊരുങ്ങുന്നു.ഷെരീഫ് കുടുംബ സഹായനിധിയുടെ നേതൃത്വ ത്തില്‍ സ്വരൂപി ച്ച തുകഉപയോഗി ച്ച് ഷെരീഫിന്‍റെ കുടുംബ ത്തിനായി പണിയുന്ന വീടിന്‍റെശിലാസ്ഥാപനം 15-ന് നടക്കുമെന്ന് സഹായനിധി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയി ച്ചു.രാവിലെ ഒന്പതിന് അണ്ടത്തോട് തങ്ങള്‍പടിയില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. വീടിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.പുന്നയൂര്‍ക്കുളം പഞ്ചായ ത്ത് പ്രസിഡന്‍റ്എ.ഡി.ധനീപ് അധ്യക്ഷനാവും.പഞ്ചായത്ത് അംഗങ്ങൾ ആയ എ എ അലാവുദ്ധീൻ , കെ എച് ആബിദ് എന്നിവർ സംബന്ധിക്കും .

2016 സെപ്റ്റംബര്‍ 22-നാണ് ബാബുരാജ് ബസിലെ ഡ്രൈവറായ ഷെരീഫ്(34) ജോലിക്കായി ബൈക്കില്‍ചാവക്കാട്ടേക്കു വരുേമ്പോ ള്‍ അണ്ടത്തോട് വെ ച്ച് ബൈക്കില്‍ ലോറിയിടി ച്ച് മരി ച്ചത്.ഭാര്യയും മൂന്ന് മക്കളുമുള്ള ഷെരീഫിന്‍റെ കുടുംബം വാകടവീട്ടിലാണ് കഴിയുന്നത്.ഷെരീഫിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി ചാവക്കാട്-പൊന്നാനി റൂട്ടിലെ ബസ്തൊഴിലാളികളും യൂണിയൻ പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും ചേര്‍ന്നാണ് ഷെരീഫ് കുടുംബസഹായനിധി രൂപവത്ക
രി ച്ചത്.വാർത്ത സമ്മേളനത്തിൽ സഹായനിധി ചെയര്‍മാൻ കെ.എച്ച്.സലാം കണ്‍വീനര്‍ എം.എസ്. ശിവദാസ്, ജോയന്‍റ് കണ്‍വീനര്‍ കെ.കെ. സേതുമാധവൻ , ട്രഷറര്‍ കെ. സലീല്‍കുമാര്‍ എന്നിവർ പങ്കെടു ത്തു. .സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു സംരംഭം എന്ന് ഭാരവാഹികൾ അവകാശപ്പെട്ടു