Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വരുമാനം ഇല്ല, എന്നാൽ ധൂർത്തിന് ഒരു കുറവുമില്ല

ഗുരുവായൂർ : ക്ഷേത്രത്തിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വരുമാനം ഇല്ലാത്ത സമയത്ത് ദേവസ്വം ധൂർത്ത് കുറക്കുന്നില്ലെന്ന് ആക്ഷേപം .. ദേവസ്വത്തിന് നിയമ ഉപദേശം നൽകാൻ വേണ്ടി മാത്രം നിയമിച്ച ലോ ഓഫീസർക്ക് മാസം അമ്പതിനായിരത്തിൽ പരം രൂപയാണ് നൽകുന്നത് . ദേവസ്വത്തിന് ചാവക്കാട് കോടതിയിലും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സ്റ്റാന്റിംഗ് കൗൺസിലർമാർ ഉള്ളപ്പോഴാണ് അംഗീകാരം ഇല്ലാത്ത തസ്തികയിൽ ആളെ നിയമിച്ച് പണം ധൂർത്ത് അടിക്കുന്നതെന്നാണ് ആക്ഷേപം. പല കേസുകളിലും എതിർ കക്ഷികളിൽ നിന്ന് പണം വാങ്ങി കേസ് സെറ്റിൽമെന്റ് ആക്കി ദേവസ്വത്തിന് വൻ നഷ്ടം വരുത്തുന്നതായും ഇദ്ദേഹത്തിനെതിരെ ആരോപണം ഉണ്ട് .ലോ ആഫീസറെ നിയമിച്ചതിന് ശേഷം എന്ത് ഗുണമാണ് ദേവസ്വത്തിന് ഉണ്ടായതെന്നാണ് ഒരു വിഭാഗം ജീവനക്കാർ ചോദിക്കുന്നത് . ദേവസ്വത്തിന്റെ പഴയ വക്കീൽ ദേവസ്വത്തിന്റെ കേസുകൾ എല്ലാം തോറ്റു കൊടുത്ത് കോടികണക്കിന് രൂപയാണ് ഭഗവാന് നഷ്ടം വരുത്തിയിട്ടുണ്ടായിരുന്നത്.ഒരേ സമയം ദേവസ്വത്തിന്റെയും എതിർകക്ഷികളുടെയും വക്കീലായി അദ്ദേഹം വിലസിയിരുന്നു .അത് വഴി കോടികളാണ് അദ്ദേഹത്തിനും ലഭിച്ചത്

Vadasheri Footer