Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ കെ വി മോഹനകൃഷ്ണനെ സർക്കാർ നിയമിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ കെ വി മോഹനകൃഷ്ണനെ സർക്കാർ നിയമിച്ചു . നീണ്ടകാലത്തെ തർക്കത്തിനൊടുവിൽ ആണ് എൻ സി പി സംസ്ഥാന കമ്മറ്റി കഴിഞ്ഞ മാസം 14 ന് ആണ് മോഹനകൃഷ്ണന്റെ പേര് നിർദേശിച്ചത് . അതിൽ തീരുമാനം എടുക്കാതെ മാറ്റി വെച്ച സർക്കാർ തിരഞ്ഞെടുപ്പ് ആയതോടെ തിടുക്കത്തിൽ മോഹനകൃഷ്ണനെ നിയമിച്ചു ഉത്തരവ് ഇറക്കുകയായിരുന്നു .

.

Astrologer

ഗുരുവായൂർ നഗരസഭ മുൻ വൈസ് ചെയർമാനും തൃശൂർ ജില്ലയിലെ തന്നെ പ്രമുഖ സിവിൽ ലോയറും നഗരവികസന സമിതി ചെയർമാനും ആയ അഡ്വ.കെ.വി.മോഹനകൃഷ്ണൻ ഗുരുവായൂരിലെ പൊതുസമ്മതനാണ് . നീണ്ട കാലയളവിന് ശേഷമാണ് ഗുരുവായൂരിൽ നിന്നുള്ള ഒരാൾ ദേവസ്വം ഭരണ സമിതി അംഗമായി എത്തുന്നത് . ഇ ത് ഗുരുവായൂർ ക്ഷേത്ര വികസനത്തിന് മുതൽ കൂ ട്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ .2022 ജനുവരി 16 യാണ് ദേവസ്വം ഭരണ സമിതിയുടെ കാലാവധി

Vadasheri Footer