Header 1 vadesheri (working)

ഒറ്റ ദിവസം ആയിരത്തി നാനൂറോളം പേരെ ഇന്റർവ്യൂ നടത്തി ഗുരുവായൂര്‍ ദേവസ്വം ചരിത്രം കുറിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: ഒരു ദിവസം 1400 ഓളം പേരെ ഇന്റർവ്യൂ നടത്തി ഗുരുവായൂർ ദേവസ്വം ചരിത്രം കുറിച്ചു .ഭരണ സമിതിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ഉദ്യോഗാർത്ഥികൾ ഇരമ്പി യാർത്തതോടെ ദേവസ്വം ആഫീസ് ജനസാഗരം കയ്യടക്കി ആഫീസ് പ്രവർത്തനങ്ങൾ പോലും സ്‌തംഭിച്ചു .മുന്നൊരുക്കം വേണ്ട വിധത്തിൽ കൈ കൊള്ളാതിരുന്നതോടെ കാര്യങ്ങൾ കൈ വിട്ടു .എഴുത്തു പരീക്ഷ യില്ലാതെ മുഖാമുഖം മാത്രമാണ് സംഘടിപ്പിച്ചിരുന്നത് . 16 താത്കാലിക ക്ലറിക്കല്‍ ഒഴിവുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 179 ദിവസമാണ് ജോലി നൽകുക എന്നും ദേവസ്വം ഇറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നു .

First Paragraph Rugmini Regency (working)

രാവിലെ ഏഴു മുതൽ തന്നെ ഉദ്യോഗാർത്ഥികൾ ഓഫീസ് അങ്കണത്തിൽ എത്തി തുടങ്ങി . വന്നവരോട് വെള്ള പേപ്പറിൽ അപേക്ഷ എഴുതാൻ വിമുക്ത ഭടന്മാർ ആവശ്യപ്പെട്ടു . എന്നാൽ അപേക്ഷ യിൽ നമ്പർ ഇട്ട് വാങ്ങി വെക്കാനോ , ടോക്കൺ നൽകാനോ ആരും തയ്യാറായില്ല . പത്തു മണിയാകുമ്പോഴേക്കും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന മുകളിലെ കുറൂരമ്മ ഹാൾമുതൽ ഗേറ്റ് വരെ യുള്ള കോണിപ്പടികളിൽ ഉദ്യോഗാർത്ഥികൾ നിറഞ്ഞതോടെ അകത്തേക്കും പുറത്തേക്കും കടക്കാൻ കഴിയാതെ ദേവസ്വം ജീവനക്കരും വലഞ്ഞു. ഒടുവിൽ ടോക്കൺ നൽകിയാണ് ഒരു വിധം നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് .

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമായി ഉദ്യോഗാർഥികൾ എത്തിയിരുന്നതിൽ ഭൂരിപക്ഷവും യുവതികൾ ആയിരുന്നു. പലരും കൈകുഞ്ഞുങ്ങളുമായാണ് എത്തിയിരുന്നത് .തിരക്ക് കണ്ട് ഭയന്ന് നൂറുകണക്കിന് പേർ ഇന്റർവ്യൂ വിൽ പങ്കെടുക്കാതെ മടങ്ങി . ദേവസ്വം ആവശ്യപ്പെട്ട വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഡിഗ്രിയും കംപ്യുട്ടർ പരിജ്ഞാനവും ആണെങ്കിലും എത്തിയവരിൽ ൽ ഭൂരിഭാഗവും ,എംകോം ,എം എസ സി, എം എ തുടങ്ങിയ പി ജി കോഴ്സ് കഴിഞ്ഞവരും ,ബിടെക് തുടങ്ങിയ പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരുമാണ് .

Second Paragraph  Amabdi Hadicrafts (working)

താൽക്കാലിക ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനെ സംബന്ധിച്ച ദേവസ്വം നൽകിയ വാർത്ത കുറിപ്പ് ഓൺലൈൻ പത്രമടക്കമുള്ള മാധ്യമങ്ങളിൽ വന്നത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് ഇത്രയധികം ഉദ്യോഗാർഥികളുടെ തള്ളിക്കയറ്റം ഉണ്ടായത് .സർട്ടിഫിക്കറ്റുകളുടെ പകർപ്പ് വേണമെന്ന് പറഞ്ഞതോടെ സമീപത്തെ ഫോട്ടോസ്റ്റാറ്റ് കടക്കാർക്കും ചാകരയായി. ദേവസ്വം ചെയർ മാൻ , അഡ്വ കെ ബി മോഹൻദാസ് ,ഭരണസമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് ,കെ കെ രാമചന്ദ്രൻ ,പി ഗോപി നാഥ്‌ ,മല്ലിശ്ശേരി പരമേശ്വ രൻ നമ്പൂതിരിപ്പാട് അഡ്മിനിസ്ട്രേറ്റർ ,എസ് വി ശിശിർ എന്നിവരാണ് ഇന്റർ വ്യൂ നടത്തിയത് .