ഡോകര്മാരുടെ അഭാവം , ഗുരുവായൂര്‍ ദേവസ്വം ആശുപത്രി രാത്രി കാല പ്രവര്‍ത്തനം നിറുത്തി വെച്ചു .
ഗുരുവായൂര്‍ : ഗുരുവായൂര്‍ മേഖലയിലെ പാവപെട്ടവരുടെ അത്തണിയായ ദേവസ്വം ആശുപത്രി അടച്ചു പൂട്ടല്‍ ഭീഷണിയില്‍ ,24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി യുടെ രാത്രികാല പ്രവര്‍ത്തനം നിറുത്തി വെച്ചു . ഡോകടര്‍മാരുടെ അഭാവം കാരണമാണ് ആശുപത്രിയുടെ രാത്രികാല പ്രവര്‍ത്തനം നിറുത്തി വെക്കേണ്ടി വന്നത് . ഇത് മുഴുവന്‍ സമയ അടച്ചുപൂട്ട ലിലേക്ക് ഉള്ള നീക്കമായാണ് ജനങ്ങള്‍ ആശങ്ക പ്പെടുന്നത് . നിയമിച്ച രണ്ട് ഡോകടര്‍മാരെ ഭരണ സമിതിയിലെ ഭിന്നത കാരണം ഒഴിവാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആയി പറയുന്നത് .
ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും , മിമംസ് ആശുപത്രിയില്‍ നിന്നും വന്ന രണ്ട് രണ്ട് ഡോകടര്‍മാര്‍ ആണ് ഭരണസമിതിയുടെ നിഴല്‍ യുദ്ധം കാരണം തിരിച്ചു പോകേണ്ടി വന്നത് . ചെയര്‍മാന്‍റെ അനുവാദത്തോടെ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മാരെ നിയമിച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ഭരണ സമിതി യോഗത്തില്‍ നിന്ന് സിപിഎം അംഗം അടക്കം മൂന്ന് പേര്‍ ഇറങ്ങി പോയത് . സി പിഎം ജില്ല കമ്മറ്റി ഇടപെട്ട് ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുവെങ്കിലും ദേവസ്വം ആശുപത്രി അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നു . മികച്ച സ്ഥാപനത്തില്‍ നിന്ന് ദേവസ്വം ആശുപത്രിയിലേക്ക് വന്ന രണ്ട് ഡോക്ടര്‍മാരും പെരുവഴിയില്‍ ആയി പ്പോയി . ഇവിടുത്തെ പ്രശ്നങ്ങള്‍ പുറത്ത് അറിഞ്ഞതോടെ പുതിയതായി ദേവസ്വം ആശുപത്രിയിലേക്ക് വരാന്‍ ആരും തയ്യാറാകുന്നുമില്ല .അതാണ് നിലവിലെ സാഹചര്യം . മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി തുടങ്ങും എന്ന്‍ വീമ്പിളക്കി വന്ന ഇടതു ഭരണസമിതി, നിലവിലുള്ള ആശുപത്രി സൗകര്യം തന്നെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ട് എത്തിച്ചു .
രാത്രിയില്‍ ഡോകടര്‍മാര്‍ ഇല്ലാതായതോടെ രാത്രി ഡ്യൂട്ടി ഉള്ള ജീവനക്കാര്‍ വെറുതെ ഇരുന്ന് ശമ്പളം വങ്ങേണ്ട നിലയിലാണ് . ആശുപത്രി സൂപ്രണ്ടിന്‍റെയും ,നഴ്സിംഗ് സൂപ്രണ്ടിന്റെയും പിടിപ്പുകേട് ആണ് ആശുപത്രിയെ ഈ നിലയില്‍ എത്തിച്ചതെന്ന് ഒരു വിഭാഗം ജീവനക്കാരും ആരോപിക്കുന്നു . കഴിവുള്ള ആളുകളെ ചുമതല ഏല്‍പ്പിക്കാന്‍ ഭരണ സമിതിക്കും താല്പര്യമില്ലത്രേ