Header Saravan Bhavan

ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തിങ്കളാഴ്ച നടക്കും

Above article- 1

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിര്‍ണ്ണായകമായ ഭരണസമിതിയോഗം തിങ്കൾ രാവിലെ പത്തിന് നടക്കും. ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കാരണം യോഗം ചേരാത്തതിനാല്‍ ആയിരത്തി അഞ്ഞൂറിലേറെ അജണ്ടകളാണ് തീർപ്പാകാതെ കിടക്കുന്നത് . ഇതിനിടെയാണ് നാളെ ഭരണസമിതി യോഗം നടക്കുന്നത്.

Astrologer

അംഗങ്ങളെല്ലാം വളരെ തയ്യാറെടുപ്പോടുകൂടിതന്നെ ഗുരുവായൂരില്‍ ക്യാമ്പുചെയ്യുന്നുണ്ട്. ചെയര്‍മാനും, അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് മറ്റംഗങ്ങളുമായി ചര്‍ച്ചചെയ്യാതെ പല തീരുമാനങ്ങളും എടുക്കുന്നുവെന്ന് ആരോപിച്ച് പലതവണ ഭരണസമിതി യോഗങ്ങളില്‍ നിന്നും അംഗങ്ങള്‍ ഇറങ്ങി പോക്കിന് വരെ കാരണമായിട്ടുണ്ട്.

ഇടതുമുന്നണി നേതൃത്വം തന്നെ ഇടപെട്ടിട്ടും വഴങ്ങാൻ ആരുംതയ്യാറല്ല എന്നതാണ് സ്ഥിതി . ഭരണ സമിതി അംഗങ്ങൾ തമ്മിൽ ഒരു കയ്യാങ്കളി നടന്നാലും അത്ഭുത പ്പെടേണ്ടതില്ല എന്നാണ് ദേവസ്വത്തിൽ നിന്നും ലഭിക്കുന്ന വിവരം . ഈ ഭരണ സമിതി അധികാരത്തിൽ വന്ന അന്ന് മുതൽ തുടങ്ങിയതാണ് തർക്കങ്ങളും പരാതികളും വിവാദങ്ങളും . ഇവരുടെ കലാവധി കഴിയുന്നത് വരെ ഇവരെ സഹിക്കുക മാത്രമാണ് തങ്ങളുടെ വിധി എന്ന് ഭക്തരും വിലപിക്കുന്നു .

Vadasheri Footer