Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ചുവിടണം .ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി

ഗുരുവായൂർ: മഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നിയമവിരുദ്ധമായി ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയ പത്ത് കോടി തിരിച്ച് നൽക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീക്കോടതിയിൽ ഹർജി കൊടുക്കാനുള്ള നടപടികൾ ദേവസ്വം അവസാനിപ്പിക്കണമെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു .

Astrologer

ഗുരുവായൂർ ദേവസ്വം ആക്ടിലെ നിയമ വ്യവസ്ഥകളെ ലംഘിച്ചും, മുൻ കാലങ്ങളിൽ പ്രതിഷ്ഠാ മൂർത്തിയുടെ അവകാശത്തെ കുറിച്ചും ദേവസ്വം വക സ്വത്ത് കൈകാര്യം ചെയ്യുന്നതും, സംരക്ഷിക്കുന്നതും സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയെയും ബഹുമാനപ്പെട്ട സുപ്രീംകോടതി അടക്കുമളള വിവിധ കോടതി ഉത്തരവുകളെ അവമതിച്ചും ,അവഗണിച്ചും നിരന്തരം നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന അഡ്വ. കെ.ബി മോഹൻദാസ് നേതൃത്വം നൽക്കുന്ന ഗുരുവായൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷസമിതി യോഗം ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിൽ ഹർജിക്ക് പോകാൻ വീണ്ടും ഭക്തരുടെ കാണിക്ക പണമെടുത്ത് ദേവസ്വത്തിന് ധന നഷ്ട്ടമുണ്ടാക്കുന്ന കാര്യത്തിന് വിനിയോഗിക്കാൻ പോകുന്നത് അത്യന്തം പ്രതിഷേധാർഹമാണ് ,ഏതിർക്കപ്പെടെണ്ടതാണെന്ന് യോഗം വിലയിരുത്തി .ഭക്തർ സമർപ്പിച്ച കാണിക്കാപണം ദേവസ്വത്തിലെക്ക് തിരിച്ചെടുക്കാതെ രാഷ്ട്രീയ ലക്ഷ്യം വെച്ച് ഹൈക്കോടതി വിധിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന ദേവസ്വം ബോർഡ് നീക്കങ്ങളെ ഭക്തജനങ്ങളെ അണിനിരത്തി തടയുമെന്ന് ക്ഷേത്ര രക്ഷാസമിതി ജനറൽ സെക്രട്ടറി എം.ബിജേഷ് പറഞ്ഞു .ഇതിനായി ഭക്തജന സംഘടനകളുടെ യോഗം വിളിച്ചു കൂട്ടാൻ ക്ഷേത്ര രക്ഷാസമിതി യോഗം തിരുമാനിച്ചു .യോഗത്തിൽ അഡ്വ എം. വി വിനോദ് അധ്യക്ഷത വഹിച്ചു , ടി.കെ സുരേഷ് ബാബു ,ടി.നിരാമയൻ ,സജിവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു ..

Vadasheri Footer