Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് മൂന്നാം ഊഴമോ ?

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കാനിരിക്കെ മൂന്നാം ഊഴത്തിനായി കെ പി വിനയൻ വീണ്ടും രംഗത്ത് , നാളിതു വരെ മൂന്നാം ഊഴം ആർക്കും ഇവിടെ സർക്കാർ അനുവദിച്ച കീഴ്വഴക്കമില്ല , മാത്രവുമല്ല ഇത് വരെ ചെയ്തു കൂട്ടിയ ക്രമക്കേടുകളിൽ നിന്നും രക്ഷ നേടുവാനും വേണ്ടിയാണ് മൂന്നാം ഊഴത്തിനായി ഇദ്ദേഹം കഠിന പ്രയത്‌നം നടത്തുന്നതത്രെ .ഭരണ കക്ഷിയിൽ ഏറെ സ്വാധീനം ഉള്ളത് കൊണ്ട് ആദ്യമായി മൂന്നാം ഊഴം ലഭിക്കുമെന്നാണ് കരുതുന്നത്

First Paragraph Rugmini Regency (working)

ദേവസ്വം ഭരണത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയതിനെ തുടർന്ന് ഇടക്കിടക്ക് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാക്കിയത് സർക്കാരിനും ഏറെ തല വേദന സൃഷ്ടിച്ചിരുന്നു , ഈ കാലത്താണ് ഏറ്റവും കൂടുതൽ സ്വമേധയാ കേസുകൾ ദേവസ്വത്തിനെതിരെ ഹൈക്കോടതി എടുക്കേണ്ടി വന്നത് ..ലോക പ്രശസ്ത കമ്പനിയായ ടി സി എസ്സിന്റെ സോഫ്റ്റ് വെയർ വേണ്ടെന്ന് വെച്ച് ലോക്കൽ കമ്പനിയുടെ സോഫ്റ്റ് വെയർ സ്ഥാപിച്ചതോടെ വൻ തട്ടിപ്പ് നടക്കുന്നു എന്ന് തെളിയിച്ച ലോക്കൽ ഫണ്ട് ഉദ്യോഗസ്ഥന് എതിരെ പോലീസിൽ പരാതി നൽകി കേസിൽ കുടുക്കാനാണ് ശ്രമിച്ചത് . ക്ഷേത്രത്തിൽ തീവെട്ടി കൊള്ള നടക്കുന്നു എന്ന് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കാനുള്ള ശ്രമം അഡ്മിനിസ്ട്രേറ്ററുടെ ധാർഷ്ട്യത്തിന്റെ തെളിവാണ് . ക്ഷേത്രത്തിലെ തുലാഭാരം നടത്തുന്നത് സുതാര്യ മായിരിക്കണം എന്ന് ഹൈക്കോടതി നൽകിയ നിർദേശവും പാലിക്കപ്പെട്ടില്ല ,

ദേവസ്വത്തിലെ ക്രമക്കേട് കണ്ടു പിടിക്കാൻ സർക്കാർനിയമിച്ച ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തെ പുറത്താക്കി സ്വകാര്യ ഓഡിറ്റ് വിഭാഗത്തെ കൊണ്ട് വരാനും ശ്രമം നടത്തിയിരുന്നു .സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കാർ അനുവദിക്കാത്ത ലീവ് സറണ്ടർ ആനുകൂല്യം ഇദ്ദേഹം സ്വയം എഴുതി എടുത്തത് ലോക്കൽ ഫണ്ട് കണ്ടെ ത്തിയതാണ് അവരുമായുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത് .സർക്കാർ ഇതിൽ വിശദീകരണം ആരാഞ്ഞിട്ടുണ്ട് .

Second Paragraph  Amabdi Hadicrafts (working)

അതേസമയം ദേവസ്വത്തിലെ മറ്റു ജീവനക്കാർക്ക് ലീവ് സറണ്ടർ ആനുകൂല്യം നൽകാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറല്ല എന്നാണ് ഭരണ കക്ഷി യൂണിയനിൽ പെട്ട ജീവനക്കാർ അടക്കം ആരോപിക്കുന്നത് . സർക്കാരിന്റെ സാമ്പത്തിക പരാധീനത കാരണമാണ് ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ ജീവനകാ ർക്ക് അനുവദിക്കാത്തത് എന്നാൽ 1800 കോടിയിൽ അധികം സ്ഥിര നിക്ഷേപ മുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനകാർക്ക് ലീവ് സറണ്ടർ ആനുകൂല്യം അനുവദിക്കുന്നതിൽ എന്താണ് പ്രശ്നമെന്നാണ് ദേവസ്വം ജീവനക്കാരുടെ ചോദ്യം ഈ തുക പി എഫിൽ ലയിപ്പിക്കുമ്പോൾ അതിന് അധിക പലിശ ദേവസ്വം നൽകേണ്ടി വരുന്നതിനാൽ ദേവസ്വത്തിന് അധിക ബാധ്യതയായി മാറുമെന്നും യൂണിയൻ നേതാക്കൾ ചൂണ്ടി കാണിക്കുന്നു

പല തസ്തികകളും റിക്രൂട്ട് മെന്റ് ബോർഡിനെ അറിയിക്കാതെ തനിക്ക് താല്പര്യ മുള്ളവരെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുകയും, ദേവസ്വം ആക്റ്റിനും റൂളിനും വിരുദ്ധമായി പുതിയ ചില തസ്തികകൾ സൃഷ്ടിച്ചു അതിലേക്ക് ജോലി കയറ്റം നൽകുകയും ചെയ്തു ..അവധി ദിവസങ്ങളിൽ സ്‌പെഷൽ ദർശനത്തിനായി ഭക്ത ജനങ്ങളിൽ നിന്നും ആയിരം രൂപ ഈടാക്കുകയും , അതേസമയം ജീവനക്കരുടെ ബന്ധുക്കളുടെയും , വിരമിച്ച ജീവനക്കാരുടെയും സ്‌പെഷൽ ദർശന അവസരം ഇല്ലാതാക്കുകയും ചെയ്തു . ഇത് ജീവനക്കാരിൽ അമർഷത്തിന് ഇടയാക്കി.

ഗുരുവായൂർ ദേവസ്വത്തിന്റെ ചരിത്രത്തിൽ ആദ്യമായി നിരവധി സ്പോൺസർമാരെ കണ്ടെത്തി അഴിമതി നടത്താൻ പുതിയ വഴി വെട്ടി തെളിയിച്ചു . സ്പോൺസർമാരെ കണ്ടെത്താൻ ഒരു ഉദ്യോഗസ്ഥയെ ചുമതല പെടുത്തി . ആനക്കോട്ടയിൽ പ്രതിദിനം ആനകൾക്ക് അഞ്ചര ലക്ഷം ലിറ്റർ ശുദ്ധമായ വെള്ളം ആവശ്യമു ള്ളപ്പോൾ , മണിക്കൂറിൽ 2500 ലിറ്റർ വെള്ളം മാത്രം ശുദ്ധീകരിക്കുന്ന സംവിധാനം സ്പോൺസർ മാരെ കൊണ്ട് സ്ഥാപിച്ചു . കുടിവെള്ളം പാഴാക്കാതെ സ്ട്രോ ഉപയോഗിച്ചുവെള്ളം കുടിക്കാൻ ആനകളെ പരിശീലിപ്പിക്കേണ്ടത് ആന പാപ്പാൻ മാരുടെ ഉത്തര വാദിത്വമായി മാറിയാലും അത്ഭുത പ്പെടേണ്ട. ദേവസ്വത്തിലെ മരാമത്ത് വിഭാഗത്തെ ഇരുട്ടിൽ നിർത്തിയാണ് സ്പോൺസർമാരെ കൊണ്ട് നിർമാണപ്രവർത്തികൾ നടത്തിക്കുന്നത് , ഇതിനെതിരെ യൂണിയൻ നേതാക്കൾ ജില്ലാ കമ്മറ്റിയിൽ അടക്കം പരാതി നൽകിയിരുന്നു