വഴിപാടുകാരൻ എത്തി, ഗുരുവായൂരിലെ ദീപ സ്തംഭത്തിൽ തിങ്കളാഴ്ച തിരി തെളിഞ്ഞു
ഗുരുവായൂർ : വഴിപാടുകാരൻ ഓടിയെത്തിയതോടെ ഗുരുവായൂരിലെ ദീപം സ്തംഭത്തിൽ തിരി തെളിഞ്ഞു .വഴിപാട് കാരെ ലഭിക്കാത്തതിനാൽ രാമായണമാസാ രംഭമായ കർക്കിടകം ഒന്നിന് ദീപ സ്തംഭ ത്തിൽ തിരി തെളിയിക്കാത്തതിൽ ഭക്തർ പ്രതിഷേധിച്ചിരുന്നു . പുണ്യ മാസത്തിൽ ദീപ സ്‌തംഭം തെളിയിക്കാതെ കിടക്കുന്ന വിവരം അറിഞ്ഞ ഗുരുവായൂരിലെ ഒരു ഭക്തൻ ആറായിരം രൂപ അടച്ചതിനെ തുടർന്ന് ദേവസ്വം ദീപ സ്‌തംഭം തെളിയിക്കാൻ തയ്യാറാകു കയായിരുന്നു .തിങ്കളാഴ്ച ഉച്ചക്ക് മുൻപാണ് പണം അടച്ചത് ഇതിനെ തുടർന്ന് വൈകീട്ട് ദീപ സ്തംഭം തെളിയിച്ചു . വിള ക്ക് തെളിയിക്കാത്തതിൽ പ്രതിഷേധ സൂചകമായി പ്രാദേശിക ബി ജെ പി നേതൃത്വം ക്ഷേത്രത്തിലേക്ക് ഒരു ടിൻ എണ്ണ നൽകിയിരുന്നു .
കിഴക്കേ നടയിലെ ദീപ സ്‌തംഭം കത്തിക്കുന്നത് ഒരു അനാവശ്യ ചിലവായാണ് ക്ഷേത്രം അധികൃതർ കാണുന്നതെന്നാണ് ഭക്തരുടെ ആക്ഷേപം .അത് കൊണ്ടാണ് ഗുരുവായൂർ പോലെയുള്ള മഹാക്ഷേത്രത്തിൽ ഭക്തരുടെ വഴിപാട് ആയി മാത്രം ദീപ സ്തംഭം തെളിയിക്കുന്നത് . ദേവസ്വം വർഷത്തിൽ അഷ്ടമിരോഹിണി തുടങ്ങിയ വിശേഷ ദിവസത്തിൽ മാത്രമാണ് സ്വന്തം നിലക്ക് ദീപം സ്‌തംഭം തെളിയിക്കുന്നത് . ബാക്കിയുള്ള ദിവസങ്ങളിൽ ഭക്തർ വഴിപാട് ആയാണ് കത്തിക്കുന്നത് . ലോക്ക് ഡൗണിൽ ഭക്തരുടെ വരവ് ഇല്ലാതായതോടെ വഴിപാടു കാർ ഇല്ലാതായി .പകരം ദീപം തെളിയിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ക്ഷേത്രം അധികൃതർ തയ്യാറായില്ല ഇതിലാണ് ഭക്തരു ടെ പ്രതിഷേധം ഉയർന്നത് . ഗുരുവായൂരപ്പ വിശ്വാസികളായ ശശിധര കർത്തയെ പോലുള്ള വ്യവസായികൾ ക്ഷേത്രത്തിലെ എന്ത് ആവശ്യത്തിനും കൈ അയച്ചു പണം നൽകാൻ തയ്യാറുള്ളവരാണ് . എന്നാൽ ഇതൊന്നും അവരെ അറിയിക്കാൻ പോലും ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ തയ്യാറല്ലാത്തതാണ് പ്രശ്‌നമത്രെ .
അതെ സമയം ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഒരു സിസ്റ്റവും കമ്മ്യുണിസ്റ്റ് കാരനായ താൻ വന്നതിന് ശേഷം മാറ്റിയിട്ടില്ല എന്നാണ് ദേവസ്വം ചെയർമാന്റെ നിലപാട് . ഇത് വരെ ഇത്തരം സംഗതി ശ്രദ്ധയിൽ പെടുത്തുകയോ , ദേവസ്വം വിളക്ക് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ആരും പരാതി നൽകുകയോ ചെയ്തിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ വാദം . തെക്കേ നടയിലെ കക്കൂസ് കോംപ്ലെക്സ് 92 ലക്ഷം രൂപ ചിലവിട്ടു നവീകരിക്കാൻ സ്പോൺസർമാരെ തേടി പത്ര കുറിപ്പ് ഇറക്കിയത് ഏത് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ഭക്തരുടെ ചോദ്യം .അത് പോലെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു തവണയായി 10 കോടി രൂപ സംഭാവന കൊടുത്തതും , ദേവസ്വം നിയമ പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കുന്നത് തെറ്റാണ് എന്ന് ചൂണ്ടികാട്ടി സർക്കാറിനോട് വാങ്ങിയ പണം എത്രയും വേഗം തിരിച്ചടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ 16 ലക്ഷത്തോളം രൂപ ചിലവഴിച്ചു സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചതും തുടർന്നു വന്നിരുന്ന കീഴ് വഴക്കങ്ങൾ ആണോ എന്നും ഭക്തർ ചോദിക്കുന്നു