കേന്ദ്രത്തിന്റെ പുതിയ സഹകരണവകുപ്പില്‍ സംശയം:പ്രതിപക്ഷനേതാവ്

ചാവക്കാട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണവകുപ്പിനെ സംശയത്തോടെ മാത്രമേ നോക്കികാണാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ചാവക്കാട് ഫര്‍ക്ക കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. സഹകരണ വകുപ്പ് ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ കേന്ദ്രം സഹകരണ വകുപ്പ് തുടങ്ങിയതിന്റെ ലക്ഷ്യമെന്താണ് എന്നതിനെ കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Above Pot

ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപന്‍ അധ്യക്ഷനായി. വിദ്യാതരംഗിണി പലിശരഹിത വായ്പാ ഉദ്ഘാടനം, മുന്‍ ഡയറക്ടര്‍മാരെയും സെക്രട്ടറിമാരെയും ആദരിക്കല്‍ എന്നിവയും നടന്നു. പി.ടി.അജയ്‌മോഹന്‍, ജോസഫ് ചാലിശ്ശേരി, ടി.വി.ചന്ദ്രമോഹന്‍, കെ.കെ.സെയ്തുമുഹമ്മദ്, പി.കെ.അബൂബക്കര്‍, വി.വേണുഗോപാല്‍, കെ.കെ.സത്യഭാമ, പി.വി.ബദറുദ്ദീന്‍, ഇ.എഫ്. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.