Header Aryabhvavan

ഗുരുവായൂർ ദാമോദർ ദാസ് തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ ഇടഞ്ഞു ,പാപ്പാന് പരിക്കേറ്റു

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞു. പൂരാഘോഷത്തോടനുബന്ധിച്ച് രാവിലെ എട്ടു മണിയോടെ ആനയെ കുളിപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. പാപ്പാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Astrologer

ഗുരുവായൂർ ദാമോദർ ദാസ് എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനെ ആക്രമിച്ച ശേഷം ആന ക്ഷേത്ര പരിസരത്തുകൂടി ഓടി. ആനയുടെ ആക്രമണത്തിൽ ക്ഷേത്ര പരിസരത്ത് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെ പൂരപ്പുറപ്പാട് തടസപ്പെട്ടു. 11 ദിവസം നീണ്ടുനിൽക്കുന്ന പൂരാഘോഷത്തിന്റെ ഏഴാം പൂര ദിവസമാണ് ആനയിടഞ്ഞത്.

Vadasheri Footer