Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തിലെ വടയിൽ ചത്ത തേരട്ട

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ കോഫീ ബൂത്തിൽ നിന്നും നൽകിയ പരിപ്പു വടയിൽ ചത്ത തേരട്ടയെ കണ്ടെത്തി . കിഴക്കേനടയിൽ പോലീസ് ഇൻഫർമേഷൻ സെന്ററിന് സമീപത്തായി ടെൻഡർ അടിസ്ഥാനത്തിൽ ദേവസ്വം അമ്പലനടയിൽ പ്രവർത്തിക്കുന്ന കോഫീ ബൂത്തിൽ നിന്നും ഭക്തൻ കഴിച്ച വടയിൽ നിന്നും തേരട്ടയെ കണ്ടെത്തിയത് . വണ്ടൂർ സ്വദേശി രതീഷും കുടുംബവും ക്ഷേത്ര ദർശനത്തിന് ശേഷം കോഫീ ബൂത്തിൽ നിന്നും ചായയും വടയും വാങ്ങി കഴിക്കുമ്പോഴാണ് വടയിൽ നിന്നും തേരട്ടയെ കിട്ടിയത്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഉടൻ തൊട്ടടുത്ത് പ്രവർത്തിക്കുന്ന പോലീസ് ഇൻഫർമേഷൻ സെന്ററിൽ വിവരമറിയിക്കുകയായിരുന്നു. ടെമ്പിൾ പോലീസ് ഇൻസ്‌പെക്ടർ സി.പ്രേമാനന്ദകൃഷ്ണൻ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭയിലേയും ദേവസ്വത്തിലേയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി
ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്ത് ബൂത്ത്‌ താൽക്കാലിക മായി അടപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബൈജു , പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്

.

vada seized

ബൂത്തിലേക്ക് വടകൾ എത്തിച്ചു കൊടുക്കുന്ന കേച്ചേരി മണലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ അഡ്രസ് ചാവക്കാട് ഫുഡ് ആന്റി സേഫ്റ്റി വിഭാഗത്തിന് നൽകിയതായി ആരോഗ്യ വിഭാഗം അറിയിച്ചു . ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം കേച്ചേരിയിലെ സ്ഥാപനത്തിൽ തിങ്കളാ ഴ്ച പരിശോധന നടത്തും . ഇതേ സ്ഥലത്ത് നിന്ന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളാണ് ക്ഷേത്ര നടയിലെ കോഫീ ബൂത്തുകളിൽ വിൽപന നടത്തയിരുന്നത് . ക്ഷേത്ര നടയിൽ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തരുതെന്ന് ടെണ്ടറിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട് . എന്നാൽ ദേവസ്വം ഉദ്യോഗസ്ഥരെ വേണ്ടപോലെ കണ്ടാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതെന്ന് ആരോപണം ഉണ്ട് . ക്ഷേത്രനടയിലെ എല്ലാ കോഫീ ബൂത്തുകളും ഒരു വ്യക്തി തന്നെയാണ് എടുത്തിട്ടുള്ളത് .
നേരത്തെ തെക്കേ നടയിലെ ഇവരുടെ കോഫീ ബൂത്തി സാധനസാമഗ്രഹികൾ ശുചിമുറിയിൽ ഇട്ടു കഴുകുന്ന വാർത്തകൾ ഫോട്ടോ സഹിതം വന്നിരുന്നു . ഭക്തരുടെ ആരോഗ്യത്തിന് ഭീഷണിയായാണ് ഇത്തരം കോഫീ ബൂത്തുകൾ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്.

new consultancy

Vadasheri Footer