Header 1 vadesheri (working)

ഗുരുവായൂർ- ചാവക്കാട് നഗര സഭകളിലേക്കുള്ള കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം തിങ്കളാഴ്ച

Above Post Pazhidam (working)

ചാവക്കാട് : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കരുവന്നൂർ പുഴയിൽ നിന്നുള്ള ഗുരുവയൂർ- ചാവക്കാട് കുടിവെള്ളപദ്ധതി പൂർത്തിയായി . തിങ്കളാഴ്ച 4.30 ന് ചാവക്കാട് നഗരസഭാ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജൻ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് കെ വി അബ്ദുൾ ഖാദർ എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും. സി എൻ ജയദേവൻ എം പി, കെ വി അബ്ദുൽഖാദർ എം എൽ എ , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

First Paragraph Rugmini Regency (working)

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സ്‌കീം ഫോർ സ്മാൾ ആൻഡ്‌ മീഡിയം ടൗൺ ( യു ഐ ഡി എസ് എസ് എം ടി ) എന്ന പദ്ധതി പ്രകാരം 2009ൽ ആരംഭിച്ച പദ്ധതിയിൽ എൺപത് ശതമാനം കേന്ദ്ര വിഹിതവും , പത്ത് ശതമാനം സംസ്ഥാന വിഹിതവും അഞ്ച് ശതമാനം വീതം ചാവക്കാട് ഗുരുവായൂർ നഗര സഭകളുടെ വിഹിതവും കൂടി 54.10 കോടി രൂപ
ചിലവിൽ ആണ് പദ്ധതി പൂർത്തിയായത് . ഗുരുവായൂർ നഗര സഭയുടെ വിഹിതത്തിൽ 32 ശതമാനം ഗുരുവായൂർ ദേവസ്വം വഹിക്കും . 80 ലക്ഷം ലിറ്റർ വെള്ളം ഗുരുവായൂരിനും ,50 ലക്ഷം ലിറ്റർ വെള്ളം ചാവക്കാട് നഗര സഭക്കും പ്രതിദിനം ലഭിക്കും .കരുവന്നൂർ പുഴയിൽ ആറ് മീറ്റർ വ്യാസത്തിലുള്ള കിണറിൽ നിന്നും ജലമെടുത്ത് വെള്ളാനിയിലുള്ള 13 ദശ ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച ശേഷം ഏങ്ങണ്ടിയൂർ ആയിരം കണ്ണി ക്ഷേത്രത്തിന് സമീപമുള്ള ജലസംഭരണിയിൽ സംഭരിച്ചാണ് ഗുരുവായൂർ ചാവക്കാട് മേഖലയിലേക്ക് ജലമെത്തിക്കുന്നത് .

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചാവക്കാട് നഗരസഭയിൽ പൂർണ്ണമായും ഗുരുവായൂർ നഗരസഭയിൽ ഭാഗികമായും കുടിവെള്ള വിതരണം നടപ്പിലാകും. അതോടെ പാവറട്ടി പദ്ധതി പ്രകാരം തൃത്താലയിൽ നിന്നും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം ഒരുമനയൂർ കടപ്പുറം പഞ്ചായത്തുകളിലേക്ക് നൽകാനാകും എന്ന് കെവി അബ്ദുൽഖാദർ എം എൽ എ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

.

ഉദ്ഘാടനം കഴിഞ്ഞ അടുത്ത നിമിഷം മുതൽ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ പൂക്കളം, മണത്തല, ഗുരുവായൂർ നഗരസഭയിലെ ശവക്കോട്ട, ദേവസ്വം ഭൂതല സംഭരണി, വാട്ടർ അതോറിറ്റി ഓഫീസ് എന്നിവിടങ്ങളിലെ സംഭരണികളിൽ നിന്ന് നിലവിലുള്ള വിതരണ ശൃംഖല വഴി കുടിവെള്ളം ലഭിച്ചു തുടങ്ങുമെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ വിശദീകരിച്ചു.

ഗുരുവായൂർ നഗരസഭാ ചെയർ പേഴ്‌സൺ വി എസ് രേവതി, വൈസ് ചെയർമാൻ കെ പി വിനോദ്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി ജെ ജിസ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു