Madhavam header
Above Pot

കുടുംബശ്രീ സഹായത്തോടെ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും : മ ന്ത്രി എ സി മൊയ്തീൻ

തൃശൂർ : കുടുംബശ്രീ സഹായത്തോടെ സംസ്ഥാനത്തു റെസിഡന്‍റ ്സ് സൗകര്യമുള്ള ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകു പ്പ് മ ന്ത്രി എ സി മൊയ്തീൻ . മൂന്നാം സംസ്ഥാനതല ബഡ്സ്കലോത്സവം വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാലയിലെ സെൻ ട്രല്‍ ഓഡിറ്റോറിയ ത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വികലാംഗ നിയമത്തിന്‍റെ അ ന്തസത്ത കാത്തുസൂക്ഷിക്കുന്നതിനും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക സ്കൂളുകളും പരിരക്ഷണസംവിധാനങ്ങളും ഏര്‍െ പ്പടു ത്തുക എന്ന ഉദ്യമ ത്തിന്‍റെയും ഭാഗമായിട്ടാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമെന്ന നിലയില്‍ 2003-04 വര്‍ഷ ത്തില്‍ ബഡ്സ് സ്‌പെഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചത്. ഇന്ന് 250 ബഡ്സ് സ്കൂളുകളിലും ബഡ്സ് റീഹാബിലിറ്റേഷൻ
കേന്ദ്രങ്ങളിലായി 6000 കുട്ടികളുണ്ട് . മറ്റേതൊരു വ്യക്തിയെയും പോലെ ഈ കുട്ടികളെ പരിഗണിക്കുന്നതിലും അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലും അവരുടെ മാതാപിതാക്കളെ മ ന്ത്രി പ്രത്യേകം അഭിനന്ദിച്ചു .

Astrologer

മാതൃകാപരമായ പ്രവര്‍ ത്തനങ്ങള്‍ കാഴ്ച വെക്കുന്നതിനു കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 1000 കോടി രൂപയുടെ ധനസഹായവും മന്ത്രി ഉറപ്പു നല്‍കി. 250 ബഡ്സ് സ്കൂളുകള്‍ എന്നത് 400 ആയി വര്‍ധി പ്പിക്കുമെന്നും മ ന്ത്രികൂട്ടിചേ ര്‍ത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവ ത്തില്‍ 200 ഓളം ബഡ്സ് , ബഡ്സ്റീഹാബിലിറ്റേഷൻ സെന്‍ററുകളില്‍ നിന്നുള്ള 260 കുട്ടികള്‍ പങ്കെടുക്കും. ലളിതഗാനം, ചല ച്ചിത്ര ഗാനം, പദ്യപാരായണം, മിമിക്രി, ഉപകരണ സംഗീതം, നാട3പാട്ട്, പ്രച്ഛന്ന വേഷം, ആക്ഷൻ സോങ്ങ്, നാടോടി നൃ ത്തം,
സംഘ നൃ ത്തം, പെയിന്‍റിംഗ്, പെൻ സില്‍ ഡ്രോയിങ്, എംബോസ് പെയിന്‍റിംഗ് എന്നിങ്ങനെ 13 ഇനങ്ങളിലാണ് മൂന്നു വേദികളിലായി കുട്ടികള്‍ പങ്കെടുക്കുക.

അഡ്വ കെ രാജൻ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡ് മേരി തോമസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായ ത്ത് വൈസ്
പ്രസിഡന്‍റ ് എൻ കെ ഉദയപ്രകാശ്, കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസര്‍ അമൃത ജി എസ്,ജില്ലാ മിഷൻ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍, ചേര്‍ പ്പ് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡണ്ട് സരള വി ആര്‍, മടക്ക ത്തറ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് പി എസ് വിനയൻ , നട ത്തറ ഗ്രാമപഞ്ചായത് പ്രസിഡന്‍റ ്
അഡ്വ പി ആര്‍ രജിത്, ബഡ്സ് സ്കൂള്‍ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ ത്തകര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍പങ്കെടു ത്തു.

Vadasheri Footer