ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

">

ഗുരുവായൂർ: ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ചു ഗുരുവായൂരിൽ നടന്ന സംഘർഷത്തിൽ ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. എളവള്ളി ഉല്ലാസ് നഗർ പറങ്ങനാട്ട് പ്രവീൺ (43), പാലയൂർ കറുത്തേടത്ത് ബിനീഷ് (34), എളവള്ളി പണ്ടറക്കാട് വടാശേരി അജീഷ് (26), വിളക്കാട്ടുപാടം കരുമത്തിൽ സുനിൽകുമാർ (49), താമരയൂർ തയ്യിൽ സുദേവ്കുമാർ (21), തിരുനെല്ലൂർ കാരിയിൽ സതീഷ്കുമാർ (42), പാലയൂർ പുക്കയിൽ വിജിത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 80 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച ഗുരുവായൂരിൽ പടിഞ്ഞാറെ നടയിലെ കടകൾ അടപ്പിക്കുന്നത് തടയുന്നതിനിടെ അദ്ദേഹത്തെ ആക്രമിക്കായിരുന്നു. . തലയിൽ ആഴത്തിൽ മുറിവേറ്റ സിഐയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയിൽ നാല് തുന്നലിടുകയും ചെയ്തു .പ്രവർത്തകർ എത്തിയ ദേവ ,ജോണി എന്നീ സ്വകാര്യ ബസുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors