Header 1 = sarovaram
Above Pot

കളക്ടറുടെ ഉറപ്പ് പാഴായി ,വാടാനപ്പള്ളിയിലെ സഹകരണ സ്ഥാപനം അക്രമികൾ അടിച്ചു തകർത്തു

വാടാനപ്പള്ളി : ശബരി മലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ചു സംഘപരിവാർ ആഹ്വാനം ചെയ്ത ഹർത്താലിൽ വാടാനപ്പള്ളിയിലെ സഹകരണ സ്ഥാപനം അടിച്ചു തകർത്തു .കർഷക ബാങ്കിന്റെ കീഴിലുള്ള നീതി ടെക്സ്റ്റൈൽ ആണ് അക്രമികൾ അടിച്ചു തകർത്തത് .വനിതാ ജീവനക്കാരെ ഭീഷണി പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു .ഇതിനോട് ചേർന്ന നീതി മെഡിക്കലിലും ലാബിലും ആക്രമണം നടത്തി .തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് സംസ്ഥാന ഡി ജി പി യുടെയും ജില്ലാ കളക്ടറുടെയും ഉറപ്പിനെത്തുടർന്നാണ് ജീവനക്കാർ സ്ഥാപനം തുറന്നത് .എന്നാൽ പ്രകടനമായി എത്തിയ ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചു വിടുകയായിരുന്നു .അക്രമം നടക്കുമ്പോൾ പോലീസുകാർ ആരുംതന്നെ ആ പ്രദേശത്തേക്ക് ചെന്നില്ലത്രെ അക്രമികൾ തിരിച്ചു പോയി ഒരുമണിക്കൂറിന്‌ ശേഷം മാത്രമാണ് രണ്ടു പോലീസുകാർ സ്ഥലം സന്ദർശിച്ചത് . ഏതു ഹർത്താൽ നടക്കുമ്പോഴും ഹർത്താൽ നടത്തുന്നവർ തലേന്ന് വന്ന് നാളെ ഹർത്താൽ ആണെന്നും സ്ഥാപനം തുറക്കരുതെന്നും ആവശ്യപ്പെടുമ്പോൾ അടച്ചിടാറുണ്ട് .അത്തരം മുന്നറിയിപ്പുകൾ ഒന്നും ഹർത്താൽ അനുകൂലികൾ നൽകിയിരുന്നില്ല . ഹർത്താലിന്റെ മറവിൽ സഹകരണ സ്ഥാപനങ്ങൾ നശിപ്പിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് മുൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സി ഐ സെബാസ്റ്റൈൻ ആവശ്യപ്പെട്ടു

Vadasheri Footer