Header 1 vadesheri (working)

ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമാണം അടുത്തമാസം തുടങ്ങും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമ്മാണത്തിന് ആഗസ്റ്റിൽ തുടക്കം കുറിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10.95 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമ്മിക്കുന്നത്. ഭരണാനുമതി ലഭിച്ചു കഴിഞ്ഞ പദ്ധതിയുടെ സാങ്കേതിക അനുമതി ഉടനെ ലഭ്യമാകുമെന്നും തുടർന്ന് ടെണ്ടർ നടപകളും പൂർത്തീകരിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.

First Paragraph Rugmini Regency (working)

ബസ് സ്റ്റാൻഡിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടന്നു പോകുന്ന വഴിയിലുള്ള ഒറ്റ മുറി കടകൾ പൊളിച്ചു നീക്കി നിർമ്മിക്കുന്ന സ്ട്രീറ്റ് കോംപ്ലെക്‌സിനും ആഗസ്റ്റ് മാസത്തിൽ തുടക്കം കുറിക്കും .5 കോടി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമ്മാണം പൂർത്തിയാക്കുക. പദ്ധതികൾക്കായി ചിലവഴിക്കേണ്ട തുക ബാങ്ക് വായ്പയായാണ് എടുക്കുകയെന്നും ചെയർപേഴ്‌സൺ അറിയിച്ചു. കിഴക്കേനടയിൽ ബസ്സ്്സ്റ്റാൻഡിനോട് ചേർന്ന് നഗരസഭ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 2 നിലകളിലായി 1 കോടി രൂപ വിനിയോഗിച്ച് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമ്മിക്കും ആഗസ്റ്റ് മാസത്തിൽ നിർമ്മാണം തുടങ്ങുന്ന പദ്ധതി തീർത്ഥാടക കാലം ആരംഭിക്കുന്നതോടെ ഉദ്ഘാടനം ചെയ്യുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.

new consultancy

Second Paragraph  Amabdi Hadicrafts (working)

വാർത്താസമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ.പി വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമ്മല കേരളൻ, ടി.എസ് ഷെനിൽ,, കെ.വി വിവിധ്, എം രതി, മുൻ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി എന്നിവർ പങ്കെടുത്തു.

buy and sell new