Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവിൽ സർവ്വകാല റെക്കോഡ്, ലഭിച്ചത് 6.86 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവിൽ സർവ്വകാല റെക്കോഡ് ,6,86,88,183 രൂപയാണ് ഭണ്ഡാരം വരവായി ലഭിച്ചത് , കഴിഞ്ഞ മെയ് മാസത്തിൽ ലഭിച്ച 6,57,97,042 രൂപയാണ് ഇത് വരെ റെക്കോഡ് ആയിരുന്നത് . നാലു കിലോയിൽ അധികം (4.619.400) സ്വർണവും, പതിനെട്ടു കിലോ (18.300) വെള്ളിയും ലഭിച്ചു . നിരോധിച്ച നോട്ടുകൾക്ക് ഇത്തവണയും ഒരു കുറവും ഉണ്ടായിട്ടില്ല . ആയിരം രൂപയുടെ 24 എണ്ണവും അഞ്ഞൂറിന്റെ 155 എണ്ണവും ലഭിച്ചു. സി എസ് ബി ഗുരുവായൂർ ശാഖക്ക് ആയിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല

Vadasheri Footer