Header 1 vadesheri (working)

ഗുരുവായൂർ അഷ്ടപദി സംഗീതോൽസവം മെയ് 9ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോൽസവം മെയ് 9ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷ ക്ഷണിച്ചു. പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് പങ്കെടുക്കാം. അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞിരിക്കണം. അവയുടെ വിശദവിവരം അപേക്ഷയോടൊപ്പം സമർപ്പിക്കണം

First Paragraph Rugmini Regency (working)

.കൂടാതെ അഷ്ടപദിയിലെ അറിവും പ്രാഗൽഭ്യവും തെളിയിക്കുന്നതിന് ഗുരുനാഥൻ്റെ സാക്ഷ്യപത്രവും കരുതണം. .അഷ്ടപദി സംഗീതോൽസവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ സ്വന്തമായി തയ്യാറാക്കിയ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, ഗുരുനാഥൻ്റെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ മടക്ക തപാൽ സഹിതം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ P0, തൃശൂർ – 68010 1 എന്ന വിലാസത്തിൽ നേരിട്ടോ സാധാരണ തപാലിലോ സമർപ്പിക്കാം..

Second Paragraph  Amabdi Hadicrafts (working)

അപേക്ഷ ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് ” അഷ്ടപദി സംഗീതോൽസവം 2024 ൽ പങ്കെടുക്കാനുള്ള അപേക്ഷ എന്നു ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവസാന തീയതി മെയ് 2. 5 pm.. സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം e- mail id /whatsup no നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്

വിശദവിവരങ്ങൾക്ക് 0487-2556538 Ext n: 292.