Post Header (woking) vadesheri

കോവിഡിന്റെ മറവിൽ ​ഗുരുവായൂർ ആനയോട്ടത്തിന് ജില്ലാ ഭരണ കൂടം പൂട്ട് ഇട്ടു

Above Post Pazhidam (working)

ഗുരുവായൂർ : കോവിഡിന്റെ മറവിൽ ​ഗുരുവായൂർ ആനയോട്ടത്തിന് ജില്ലാ ഭരണ കൂടം പൂട്ട് ഇട്ടു. തിങ്കളാഴ്ച്ച നടക്കുന്ന പ്രശസ്തമായ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു ആനയെ പങ്കെടുപ്പിച്ചു ചടങ്ങ് മാത്രമായി നടത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സംസ്ഥാനം കൂടുതൽ അയവ് വരുത്തിയ സാഹചര്യം നില നിൽക്കുമ്പോഴാണ് കടുത്ത നിയന്ത്രണങ്ങൾ ജില്ലാ ഭരണ കൂടം ഗുരുവായൂർ ക്ഷേത്രത്തിന് മേൽ അടിച്ചേല്പിക്കുന്നതെന്നാണ് ഭക്തരുടെ ആക്ഷേപം. തൃശൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണ ത്തിൽ വൻ കുറവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന റിപ്പോർട്ട് കാണിക്കുന്നത് .എന്നാൽ രോഗ ബാധിതരാകുന്ന വരുടെ മൂന്നിരട്ടിയും നാലിരട്ടിയുമാണ് ഓരോ ദിനവും രോഗ മുക്തരാകുന്നവരുടെ എണ്ണം .

Third paragraph

എന്നിട്ടും കടുത്ത നിയന്ത്രണങ്ങൾ അടിച്ചേലിപ്പിക്കുന്നതിൽ ആണ് ഭക്തരുടെ പ്രതിഷേധം
പുതിയ ഭരണ സമിതി വന്നിരുന്നെങ്കിൽ ഉദ്യോഗസ്ഥ കടുംപിടുത്തതിന് അയവു ഉണ്ടാകുമായിരുന്നു എന്നും ഗുരുവായൂരിലെ പ്രശസ്തമായ ആനയോട്ടത്തിന്റെ പ്രസക്തി കുറക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പുറകിൽ ഉണ്ടാകാമെന്നാണ് ഭക്തരുടെ നിരീക്ഷണം