Header 1 vadesheri (working)

ഗുരുവായൂർ ആനയോട്ടത്തിൽ 10 ആനകളെ പങ്കെടുപ്പിക്കും

Above Post Pazhidam (working)

ഗുരുവായൂർ : ആനയോട്ടത്തിൽ 10 ആനകളെ പങ്കെടുപ്പിക്കാനും, മൂന്ന് ആനകളെ ഓടിപ്പിക്കാനും ഉൽസവം ആനയോട്ടം സബ് കമ്മിറ്റി തീരുമാനിച്ചു ‘
ദേവസ്വത്തിലുള്ള 39 ആനകളിൽ നിന്നും 17 ആനകളെയാണ് പങ്കെടുപ്പിക്കാൻ കഴിയുക. ഇതിൽ 10 ആനകളെ പങ്കെടുപ്പിക്കുകയും മൂന്ന് ആനകളെ ഓടിപ്പിക്കും: 2 ആനകളെ കരുതലായി നിർത്തും
നാളെ ( 20 ന് ) സഹസ്രകലശം കഴിഞ്ഞ് പങ്കെടുക്കുന്ന ആനകളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് നടത്തും

First Paragraph Rugmini Regency (working)

അതെ സമയം ഗുരുവായൂർ ഉത്സവ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം പോലീസ് സംയുക്ത യോഗം ചേർന്നു. ഉത്സവ പ്രാരംഭ ചടങ്ങായ ആനയോട്ട ദിവസങ്ങളിൽ ഉൾപ്പെടെ ക്രമസമാധാന പാലനത്തിന് പോലിസ് സുരക്ഷ ശക്തമാക്കും. ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ പ്രകോപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആനയോട്ട വീഥികൾക്ക് ഇരുവശവും ബാരിക്കേഡുകൾ ഉയർത്തും. ആളുകൾ അതിക്രമിച്ചു കടക്കുന്നത് തടയും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ക്രമസമാധാന പാലനത്തിന് മഫ്ടിയിലും പോലീസ് രംഗത്തുണ്ടാകും. ദേവസ്വം കാര്യാലയത്തിൽ നടന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ അസി.കമ്മീഷണർ സി.സുന്ദരൻ , ഇൻസ്പെക്ടർ എ.പ്രേംജിത്ത്, എസ്.ഐ കെ.ഗിരി ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായി.