Post Header (woking) vadesheri

ഗുരുവായൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു . ചെറുവത്താനി കുമരംതറയിൽ മുഹമ്മദിൻറെ മകൻ ഫൈസലാണ് (40) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ താമരയൂരിലാണ് അപകടമുണ്ടായത്. ബൈക്കിലിടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല. റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഫൈസലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ വാഹനം കണ്ടെത്താനായി പൊലീസ് സമീപത്തുള്ള സി.സി.ടി.വികൾ പരിശോധിച്ചു. സംശയം തോന്നിയ ഓട്ടോ ടാക്സി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: ജംഷി. മക്കൾ: ഫിദ, റിദ, ഫാദിൽ.

Ambiswami restaurant