Above Pot

ഗുരുവായൂരിൽ വൈശാഖ പുണ്യമാസത്തിന് തുടക്കമായി

ഗുരുവായൂര്‍: വൈഷ്ണവ പ്രീതിയ്ക്കും, ദാനധര്‍മ്മാധികള്‍ക്കും പ്രാധാന്യമേറേയുള്ള വൈശാഖ പുണ്യമാസത്തിന്റെ ആദ്യദിവസം ഞായറാഴ്ച കൂടി ആയതോടെ പതിനായിരങ്ങളാണ് ഭൂലോകവൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത്. നിര്‍മ്മാല്ല്യദര്‍ശനത്തിന് തുടക്കിയ ഭക്തരുടെ തിരക്ക്, ഉച്ചയ്ക്ക് മൂന്നുമണിവരെ തുടര്‍ന്നു.ഭക്തർ തള്ളി വന്നതോടെ തെക്കേ നടപന്തലിൽ ജനം നിറഞ്ഞു കവിഞ്ഞു .പുറത്തേക്കുള്ള ഗേറ്റ് അടഞ്ഞു കിടന്നതോടെ കിളി വാതിലൂടെയാണ് കല്യാണ പാർട്ടികൾ വരെയുള്ളവർ തിക്കി തിരക്കി കയറിയത് . തിരക്ക് കണക്കാക്കി ഗേറ്റ് തുറക്കാനുള്ള നടപടി ഒന്നും ദേവസ്വം എടുത്തതുമില്ല

മേടമാസത്തിലെ പ്രഥമമുതല്‍ ഇടവമാസത്തിലെ അമാവാസിവരേയുള്ള ഒരുചന്ദ്രമാസമാണ് വൈശാഖപുണ്യമാസമായി ആചരിയ്ക്കുന്നത്. വൈശാഖപുണ്യമാസത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകളൊന്നുമില്ലെങ്കിലും, ലക്ഷകണക്കിന് ഭക്തരാണ് ദര്‍ശന സായൂജ്യം നേടാന്‍ ഗുരുവായൂരിലെത്തുക. വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഈ പുണ്യമാസത്തിലെ ദര്‍ശനം വളരെ പ്രധാനമാണെങ്കിലും, ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം അതിപ്രധാനമാണെന്ന് വിശ്വസിച്ചുവരുന്നു. വൈശാഖമാസത്തോടനുബന്ധിച്ച് ക്ഷേത്രം ആധ്യാത്മിക ഹാളില്‍ 4-ഭാഗവത സപ്താഹങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. തിരുനാമാചാര്യന്‍ ആഞ്ഞംമാധവന്‍ നമ്പൂതിരി ആരംഭിച്ച ആദ്യത്തെ സപ്താഹത്തിന് പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി, താമരക്കുളം നാരായണന്‍ നമ്പൂതിരി, ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.

Astrologer

രണ്ടാമത്തെ സപ്താഹത്തിന് പ്രൊ: മാധവപ്പള്ളി കേശവന്‍ നമ്പൂതിരി ആചാര്യനാകും. തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാമത്തെ സപ്താഹവും, തോട്ടം ശ്യാമന്‍ നമ്പൂതിരി ആചാര്യനായി നാലാമത്തെ സപ്താഹവും നടക്കും. ജൂണ്‍ മൂന്നിന് വൈശാഖപുണ്യമാസത്തിന് സമാപനമാകും. ക്ഷേത്രത്തില്‍ 23-വിവാഹങ്ങളും, 598-കുട്ടികള്‍ക്കായുള്ള ചോറൂണും നടന്നു. കൂടാതെ ശ്രീലകത്ത് നെയ്യ് വിളക്ക് തെളിയിയ്ക്കുന്നതിനായുള്ള 4500-രൂപയുടെ 53-എണ്ണവും, 1000-രൂപയുടെ 396-എണ്ണവും ഭക്തര്‍ ശീട്ടാക്കി. ശ്രീലകത്ത് ക്ഷേത്രത്തിന് ചുറ്റുമുള്ള റിങ്ങ്‌റോഡില്‍ കഴിഞ്ഞദിവസം ആരംഭിച്ച വണ്‍വേ സംവിധാനം ഗതാഗതക്കുരുക്കിന് നേരിയ തോതില്‍ ശമനമുണ്ടായി. റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്തിരുന്നത് പോലീസിനും ചെറിയതോതില്‍ തലവേദന സൃഷ്ടിച്ചിരുന്നു. ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ വാഹനം പാർക്ക് ചെയ്ത് പോയ ശേഷമാണ് പോലീസുകാർ ഇവിടെ ഡ്യുട്ടിക്കെത്തുക . ഗുരുവായൂരിലെ പ്രത്യേക സാഹചര്യം മനസിലാക്കി അതനുസരിച്ച് പോലീസിനെ ഡ്യുട്ടിക്കിട്ടാൽ തീരാവുന്ന പ്രശ്നമാണിത് .അത് പോലും കൈകാര്യം ചെയ്യാൻ പൊലീസിന് സാധിക്കുന്നില്ല

Vadasheri Footer