Post Header (woking) vadesheri

ഗുരുദേവ മഹാസമാധി ദിനാചരണം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച പഠന ശിബിരം യൂണിയൻ സെക്രട്ടറി പി. എ സജീവൻ ഉദ്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡന്റ് പി.എസ് പ്രാമാനന്ദൻ അധ്യക്ഷത വഹിച്ചു .

Ambiswami restaurant

ഡയറക്ടർ ബോർഡ് അംഗം പി.പി സുനിൽകുമാർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ യൂണിയൻ കൗൺസിലറായ കെ.പ്രധാൻ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് ശശി കോട്ടയം . ഡയറക്ടർ ബോർഡ് അംഗം പി.എസ് വിമലാനന്ദൻ , പഞ്ചായത്ത് കമ്മിറ്റി അംഗം സി.എ സുഗതൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ആർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .

രാവിലെ ആറുമണിക്ക് ഗുരുപൂജയും അഷ്ടോത്തര നാമാവലിയും തുടർന്ന് ഭജനാവലിയിൽ വിവിധ ശാഖകളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു. പഞ്ചായത്ത് കമ്മിറ്റിയംഗം പി.വി ഷൺമുഖൻ, സമാജം പ്രസിഡന്റ് കെ.എസ് ബാലകൃഷ്ണൻ വനിതാ സംഘം വൈസ് പ്രസിഡന്റ് സതി വിജയൻ, സുരേഷ് ചിറ്റാട്ടുകര,രമണി എന്നിവർ ഭജനക്ക് നേതൃത്വം നൽകി.

Second Paragraph  Rugmini (working)