Post Header (woking) vadesheri

ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം, പൈലിങ്ങ് ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കും

Above Post Pazhidam (working)

ഗുരുവായൂർ : റയിൽവേ മേൽപ്പാല നിർമാണത്തിന്റെ എല്ലാ പൈലിങ്ങ് പ്രവർത്തികളും ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കുമെന്ന് അവലോകന യോഗത്തിൽ നിർമാണ കമ്പനി ഉറപ്പു നൽകി . നിലവിൽ പൈലിങ്ങ് പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി റയിൽവേ ഗേറ്റ് മുതൽ മഞ്ജുളാൽ വരെ ചെറിയ വാഹനങ്ങൾ മാത്രമായി ഗതാഗതം നിയന്ത്രിക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും, കാര്യമായ ഗതാഗത പ്രശ്നങ്ങളില്ലെന്നും എ സി പി യോഗത്തിൽ അറിയിച്ചു

Ambiswami restaurant

മേൽപ്പാലം നിർമ്മാണത്തിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുന്നുവെന്ന് യോഗം വിലയിരുത്തി. പ്രവർത്തന കലണ്ടർ പ്രകാരം നിശ്ചയിച്ച രീതിയിൽ തന്നെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാനും യോഗം തീരുമാനിച്ചു ആയതിന് നഗരസഭ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.. പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്ന കെ എസ് ഇ ബി ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കൽ, വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങൾ എന്നിവ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പ് നൽകി.

Second Paragraph  Rugmini (working)

ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന അവലോകന യോഗത്തിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു . ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്,നഗരസഭ സെക്രട്ടറി പി എസ ഷിബു, ഗുരുവായൂർ എ സി പി സുരേഷ്, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Third paragraph