സ്വാമി വിവേകാനന്ദ നീതിമിത്ര പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു.

തൃശൂർ : നീതിന്യായ രംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സ്വാമി വിവേകാനന്ദ നീതിമിത്ര പുരസ്കാരം സമർപ്പിച്ചു.കേരള യൂത്ത് ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള ആനന്ദം 2022 ലാണ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ അഡ്വ.എ.ഡി. ബെന്നിക്ക് പുരസ്കാരം സമർപ്പിച്ചതു്.

മുപ്പതിലേറെ വർഷങ്ങളിലായി ഉപഭോക്തൃ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ബെന്നിവക്കീൽ ശ്രദ്ധേയമായ വിധികൾ നേടിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.നിയമസംബന്ധമായ വിഷയങ്ങളിൽ നടത്തിവരുന്ന ബെന്നി വക്കീലിൻ്റെ പ്രഭാഷണ പരമ്പര സാധാരണക്കാർക്ക് അറിവ് പകരുന്നതാണ്.നിയമ സംബന്ധമായ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം ടിവി റേഡിയോ അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്.ഫാദർ ഡേവിസ് ചിറമൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

അറിയപ്പെടുന്ന സ്പോർട്സ് ലേഖകൻ കൂടിയാണ് ബെന്നി വക്കീൽ.
തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ ബിജു ആട്ടോർ അധ്യക്ഷത വഹിച്ചു.എം എ സുധീർ ബാബു പട്ടാമ്പി, പി.പി സലീം, കെ.എം.സുരേഷ് ബാബു, രഞ്ജിത്ത് പെരിങ്ങാവ് എന്നിവർ പ്രസംഗിച്ചു.