Header 1

കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് വീടുകയറി ഗുണ്ടാ അക്രമം, അഞ്ചു പേര്‍ അറസ്റ്റില്‍

ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍ അര്‍ഷാദ്(27),പാലപ്പെട്ടി ആലുങ്ങല്‍ റാഷിദ്(27),പാലപ്പെട്ടി കുന്നിമിന്‍റകത്ത് അബ്ദുള്‍ ഗഫൂര്‍(25), പാലപ്പെട്ടി പൊണ്ടാട്ടയില്‍ സിറാജുദ്ദീന്‍(26) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ നാലിന് രാത്രി 11-ന് ഒരുമനയൂര്‍ നോര്‍ത്ത് ചന്തിരുത്തില്‍ സനലിന്‍റെ വീട്ടിലാണ് പ്രതികള്‍ അതിക്രമിച്ചു കയറി സനലിനെയും ഭാര്യയെയും മര്‍ദ്ദിച്ചത്.സനല്‍ 30,000 രൂപ ആഷിബില്‍ നിന്ന് കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. പറഞ്ഞ അവധിക്കു പണം തിരിച്ചു കൊടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് അക്രമിക്കാനെത്തിയതായിരുന്നു ആഷിബും മറ്റു പ്രതികളും.എസ്.ഐ.മാരായ കെ.ജി.ജയപ്രദീപ്, ഇ.വി.രാധാകൃഷ്ണന്‍,എ.എസ്.ഐ.മാരായ അനില്‍ മാത്യു, സുനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Above Pot