Header 1 vadesheri (working)

ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട് :ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ധിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഗൾഫിൽ നിന്നും കടത്തികൊണ്ടു വന്ന സ്വർണ്ണത്തെ ചൊല്ലിയുളള തർക്കത്തെ തുർന്ന്എടക്കഴിയൂരുളള വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു വന്ന് ഗുരുവായൂർ കിഴക്കെ നടയിലുളള ലോഡ്ജിൽ തടങ്കലിൽ വെച്ചും വാടാനപ്പിളളി ബീച്ചിലും വെച്ച് മർദ്ദിച്ച കേസിലെ നാലു പ്രതികളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . . എടക്കഴിയൂർ മഞ്ചറമ്പത്ത് വീട്ടിൽ അലി മകൻ ഷനൂപിനെയാണ് പ്രതികൾ രണ്ടു ദിവസത്തോളം തടങ്കലിൽ വെച്ച് മർദ്ധിച്ചത്.

First Paragraph Rugmini Regency (working)

അകലാട് എം ഐ സി സ്കൂൾ റോഡിനു സമീപത്തുളള പറയംപറമ്പിൽ വീട്ടിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് സഫ്‍വാൻ 30 , അകലാട് മൊയ്ദീൻ പളളി കുരിക്കളകത്ത് വീട്ടിൽ അലി മകൻ ഷെഹീൻ 29 , പുന്നയൂർക്കുളം അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയിൽവീട്ടിൽ ഹുസൈൻ മകൻ നെദീം ഖാൻ 29, അകലാട് മൂന്നൈനി കുന്നമ്പത്ത് വീട്ടിൽ ഹനീഫ മകൻ ആഷിഫ് ഫഹ്‌‍സാൻ 25 , എന്നിവരെയാണ് ഇൻസ്പെക്ടർ വിമൽ.വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ഗുരുവായൂരുളള ലോഡ്ജിൽ നിന്നാണ് പ്രതികള അറസ്റ്റ് ചെയ്തത്.

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ബഹു. 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർ അനിൽകുമാർ.പി.എസ്, വിഷ്ണു.എസ് സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, അരുൺ.ജി, രജിത്ത്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.