Madhavam header
Above Pot

ഗുരുവായൂരിൽ വൻ ഭക്തജന തിരക്ക് , ഭണ്ഡാര ഇതര വരുമാനം 72.32 ലക്ഷം

ഗുരുവായൂർ : വേനൽ അവധിയിലെ അവസാന ഞായറാഴ്ച ക്ഷേത്രത്തിൽ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത് .1,856 പേരാണ് വരി നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് . ഇത് വഴി 24,48,690 രൂപയാണ് ഭഗവാന് ലഭിച്ചത് .

Astrologer

തുലാഭാരം വഴിപാട് വഴി 23,12,370 രൂപയും ലഭിച്ചു .7,52,287 രൂപയുടെ പാൽപായസം ഭക്തർ ശീട്ടാക്കിയിരുന്നു . 531 കുരുന്നുകൾക്ക് ഇന്ന് കണ്ണന്റെ മുൻപിൽ ചോറൂൺ നൽകി . 72,32,187 രൂപയാണ് ഇന്ന് ക്ഷേത്രത്തിലെ ഭണ്ഡാര ഇതര വരുമാനം

Vadasheri Footer