Header 1 vadesheri (working)

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ: യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു. പീഡാനുഭവ ചരിത്ര അവതരണം, നഗരി കാണിക്കൽ എന്നിവ നടന്നു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ഫാ. ലിജോ പീഡാനുഭവ സന്ദേശം നൽകി.

Second Paragraph  Amabdi Hadicrafts (working)

കുരിശിന്റെ വഴിയുടെ നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. സിസ്റ്റർ അന്ന കുരുതുകുളങ്ങര, കൈക്കാരൻമാരായ ജോഷി പി. സൈമൺ, ടി.കെ. ജോഷി മോഹൻ, വി.ടി. ഷാജൻ എന്നിവർ നേതൃത്വം നൽകി. ഈസ്റ്റർ തിരുക്കർമങ്ങൾ ശനിയാഴ്ച രാത്രി 11.30 ന് ആരംഭിക്കും.