Header Aryabhvavan

മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കുകയാണ് : വി.എം സുധീരൻ

Above article- 1

ചാവക്കാട്: മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കു കയാണെന്നും, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ മോഡി വിറ്റ് തുലക്കുമ്പോളും, സമ്പന്നരുടെ ലക്ഷക്കണക്കിന് കോടി ബാങ്ക് വായ്പകൾ എഴുതിതള്ളുമ്പോൾ, കേരളത്തിൽ പിണറായി പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ ഉപജീവനമായ കടലിനെ വിദേശ കുത്തകകൾക്ക് തീറെഴുതുകയാണെന്നും മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു.

Astrologer

ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാത്ഥി അഡ്വാ.കെ.എൻ.എ ഖാദറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ചേറ്റുവയിൽ കെ.പി.ആർ നഗറിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.യോഗത്തിൽ ഷാഹുൽ ഹമീദ് തോട്ടുങ്ങൽ അദ്യക്ഷത വഹിച്ചു. സ്ഥാനാത്ഥി അഡ്വ.കെ.എൻ.എ ഖാദർ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ മുഹമ്മദ് റഷീദ്, ഇർഷാദ് കെ.ചേറ്റുവ, യു.കെ പീതാംബരൻ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, മനോജ് തച്ചപ്പുള്ളി, നൗഷാദ് കൊട്ടിലിങ്ങൽ, അക്ക്ബർ ചേറ്റുവ, ആർ.എം സിദ്ധീക്ക്, സുബൈർ വലിയകത്ത്, കെ.പി.ആർ പ്രതീപ് എന്നിവർ പ്രസംഗിച്ചു

Vadasheri Footer